ഓഗസ്റ്റ് 17 വരെ നീണ്ടുനില്‍ക്കുന്ന ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലില്‍ ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളും വിവിധ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് എക്കാലത്തെയും വലിയ വിലക്കുറവും ലഭ്യമാകും.
കൊച്ചി: ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഓമ്‌നി ചാനല്‍ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിന് തുടക്കമിട്ടു. ഓഗസ്റ്റ് 17 വരെ നീണ്ടുനില്‍ക്കുന്ന ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലില്‍ ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളും വിവിധ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് എക്കാലത്തെയും വലിയ വിലക്കുറവും ലഭ്യമാകും.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ക്രോമ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ഓഫര്‍ സെയിലാണ് അവതരിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ 50 ശതമാനം വരെ കിഴിവ് ലഭ്യമാക്കുന്നുണ്ട്. ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലില്‍ 12,500 രൂപ വരെ എക്‌സ്‌ക്ലൂസീവ് ബാങ്ക് ക്യാഷ്ബാക്ക്, ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, സീറോകോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക ഓഫറുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.
ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലില്‍ 8 ജിബി+256 ജിബി നത്തിംഗ് ഫോണ്‍ 2എ പ്ലസ് 16,999 രൂപയ്ക്കും റിയല്‍മി 14 പ്രോ ലൈറ്റ് 19999 രൂപയ്ക്കുമാണ് ലഭ്യമാക്കിയിരിക്കുന്നത്. 31,000 രൂപക്ക് 55 ഇഞ്ച് 4കെ ക്യൂഎല്‍ഇഡി ഗൂഗിള്‍ ടിവി, 8,290 രൂപയ്ക്ക് ക്രോമ 7 കിലോ സെമിഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍, 11,990 രൂപ മുതല്‍ ആരംഭിക്കുന്ന 190 ലിറ്റര്‍ ഡയറക്ട് കൂള്‍ റഫ്രിജറേറ്റര്‍ എന്നിവയും സെയിലിന്റെ ഭാഗമാണ്.
എക്‌സ്‌ചേഞ്ച്, ക്യാഷ്ബാക്ക് ഡീലുകള്‍ക്കൊപ്പം എച്ച്.പി 15 ലാപ്‌ടോപ്പ് 29,990 രൂപയ്ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. ആപ്പിള്‍ ഉത്പന്നങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ 16 38,990 രൂപ മുതല്‍, സ്‌റ്റോര്‍ ഡിസ്‌കൗണ്ട്, കൂപ്പണുകള്‍, ബാങ്ക് ക്യാഷ്ബാക്ക്, എക്‌സ്‌ചേഞ്ച് എന്നിവ ഉള്‍പ്പെടെ ലഭ്യമാകും. വിദ്യാര്‍ത്ഥി/അധ്യാപക ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, ക്യാഷ്ബാക്ക് എന്നിവയുള്‍പ്പെടെ 56,990 രൂപയ്ക്ക് മാക്ബുക്ക് എയര്‍ എം4 ലഭിക്കും. ഐപാഡ് 11 ജെന്‍ 30,690 രൂപ അല്ലെങ്കില്‍ 1,360 രൂപ പ്രതിമാസ തവണയിലും ആപ്പിള്‍ വാച്ച് എസ്ഇ 21,290 രൂപ അല്ലെങ്കില്‍ 2,586 രൂപ പ്രതിമാസ തവണയിലും എയര്‍പോഡ്‌സ് ഫോര്‍ 10,900 രൂപ അല്ലെങ്കില്‍ 499 രൂപ പ്രതിമാസ തവണയിലും ലഭിക്കും. ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍ കൂടുതല്‍ മികച്ചതാക്കുവാന്‍ ക്രോമ ബാങ്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും 10 ശതമാനം വരെ തല്‍ക്ഷണ കിഴിവും 24 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും. ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍ 2025 ഓഗസ്റ്റ് 17 വരെ രാജ്യത്തെമ്പാടുമായുള്ള 560ല്‍ അധികം ക്രോമ സ്‌റ്റോറുകളില്‍ ലഭ്യമാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

