സിഐഐ : ശാലിനി വാര്യര്‍
ചെയര്‍പേഴ്‌സണ്‍; വി.കെ.സി റസാഖ് വൈസ് ചെയര്‍മാന്‍ 

സിഐഐ ഇന്ത്യന്‍ വിമണ്‍ നെറ്റ് വര്‍ക്കിന്റെ (ഐഡബ്ല്യുഎന്‍) സംസ്ഥാന, ദക്ഷിണേന്ത്യന്‍ പ്രാദേശിക തലങ്ങളില്‍ വിവിധ ചുമതലകള്‍ ശാലിനി വാര്യര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. വി.കെ.സി. റസാഖ് ഇന്ത്യന്‍ പാദരക്ഷാ വ്യവസായത്തിലെ പ്രധാന സംരഭങ്ങളില്‍ ഒന്നായ വി.കെ.സി. കോര്‍പ്പറേറ്റ് ഹൗസിന്റെ മാനേജിംഗ് ഡയറക്ടറാണ്.

 

കൊച്ചി: 2025-26 വര്‍ഷത്തേക്കുള്ള സിഐഐ കേരള സംസ്ഥാന കൗണ്‍സില്‍ ചെയര്‍പേഴ്‌സണായി ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയില്‍ ബിസിനസ് മേധാവിയുമായ ശാലിനി വാര്യരെയും വൈസ് ചെയര്‍മാനായി വി.കെ.സി ഫുട്ഗിയര്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായവി.കെ.സി. റസാഖിനെയും തിരഞ്ഞെടുത്തു.

സിഐഐ ഇന്ത്യന്‍ വിമണ്‍ നെറ്റ് വര്‍ക്കിന്റെ (ഐഡബ്ല്യുഎന്‍) സംസ്ഥാന, ദക്ഷിണേന്ത്യന്‍ പ്രാദേശിക തലങ്ങളില്‍ വിവിധ ചുമതലകള്‍ ശാലിനി വാര്യര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2020 ജനുവരി 15 മുതല്‍ ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ശാലിനി വാര്യര്‍ നിയമിതയായി. വി.കെ.സി. റസാഖ് ഇന്ത്യന്‍ പാദരക്ഷാ വ്യവസായത്തിലെ പ്രധാന സംരഭങ്ങളില്‍ ഒന്നായ വി.കെ.സി. കോര്‍പ്പറേറ്റ് ഹൗസിന്റെ മാനേജിംഗ് ഡയറക്ടറാണ്.

 

Spread the love