കാലാവസ്ഥാമാറ്റത്തില്‍ സമീകൃതാഹാരം പ്രധാനം: ഡോ.മധുമിത കൃഷ്ണന്‍ 

താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ ദഹനത്തെ ദുര്‍ബലപ്പെടുത്തുകയും വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ഈ ഘട്ടത്തില്‍ നല്ല ആരോഗ്യം നിലനിര്‍ത്താന്‍, ചൂടുള്ളതും നന്നായി പാകം ചെയ്തതുമായ ഭക്ഷണങ്ങള്‍ ഉപയോഗിച്ച് ശരീരത്തെ പോഷിപ്പിക്കേണ്ടത് അത്യാവശ്യമാണ്
കൊച്ചി: അസന്തുലിതാവസ്ഥ തടയുന്നതിന്, കാലാവസ്ഥ മാറുന്നതനുസരിച്ച് സമീകൃതാഹാരം പ്രധാനമാണെന്ന് ആയുര്‍വേദ വിദഗ്ധ ഡോ.മധുമിത കൃഷ്ണന്‍ പറഞ്ഞു. വാതം, പിത്തം തുടങ്ങിയവ പിടിപ്പെടാവുന്ന കാലാവസ്ഥയാണിത്. ഇത് ശരീരത്തെയും രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുത്തും. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് വാതത്തെ വഷളാക്കുന്നത്. വരള്‍ച്ച, അസ്ഥിരത, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയിലേക്കും ഇത് നയിക്കുമെന്നും ആല്‍മണ്ട്് ബോര്‍ഡ് ഓഫ് കാലിഫോാര്‍ണിയയുടെ ആരോഗ്യ ക്യാമ്പയിനില്‍ സംസാരിക്കവേ അവര്‍ പറഞ്ഞു.
അതേസമയം, താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ ദഹനത്തെ ദുര്‍ബലപ്പെടുത്തുകയും വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ഈ ഘട്ടത്തില്‍ നല്ല ആരോഗ്യം നിലനിര്‍ത്താന്‍, ചൂടുള്ളതും നന്നായി പാകം ചെയ്തതുമായ ഭക്ഷണങ്ങള്‍ ഉപയോഗിച്ച് ശരീരത്തെ പോഷിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ആയുര്‍വേദ വിദഗ്ധ എന്ന നിലയില്‍ ബദാം പോലുള്ള പ്രോട്ടീന്റെ പ്രകൃതിദത്ത ഉറവിടം, വീട്ടില്‍ ഉണ്ടാക്കിയ നെയ്യ്, പച്ചക്കറി സൂപ്പുകള്‍, സീസണല്‍ പച്ചിലകള്‍എന്നിവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനാണ് താന്‍ ശുപാര്‍ശ ചെയ്യുന്നത്. അസന്തുലിതമായ ഭക്ഷണക്രമം ദഹനത്തെ ബുദ്ധിമുട്ടിക്കുകയും, ശാരീരിര ക്ഷീണത്തിലേക്കുള്‍പ്പെടെ നയിക്കുകയും ചെയ്യുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു