ജില്ലാ തല മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയ എല്‍.പി, യു. പി, ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നിന്നും 150 കുട്ടികളാണ് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്തത്.
കൊച്ചി: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ചിന്‍ഡ്രന്‍സ് പാര്‍ക്കില്‍ സംഘടിപ്പിച്ച ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്ര രചനാ മത്സരത്തില്‍ എല്‍.പി വിഭാഗത്തില്‍ പാര്‍വണ പ്രവീണ്‍ (ആലപ്പുഴ) ശ്രീനോയ് (പാലക്കാട്) എന്നിവര്‍ ഒന്നാം സ്ഥാനവും അദവ്യ ശ്രീജിത്ത് (കണ്ണൂര്‍) രണ്ടാം സ്ഥാനം, പത്മശ്രീ ശിവകുമാര്‍ (ആലപ്പുഴ) മൂന്നാം സമ്മാനവും നേടി. യു.പി.വിഭാഗത്തില്‍ ശിവദ .കെ (കണ്ണൂര്‍) ഒന്നാം സ്ഥാനവും അവന്തിക പി.നായര്‍ (ആലപ്പുഴ) നവനീത് കൃഷ്ണ.എസ് (പത്തനംതിട്ട ) എന്നിവര്‍ രണ്ടാം സ്ഥാനവും , പാര്‍ത്ഥവി .ആര്‍ (കോഴിക്കോട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൃതീഷ് (തൃശൂര്‍) ഒന്നാം സ്ഥാനവും, ശ്രീതു ദത്ത് (കൊല്ലം) രണ്ടാം സ്ഥാനവും. നമീത എസ്.യു (എറണാകുളം) ശ്രീഹരി പി.ആര്‍ കണ്ണൂര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹര്‍ഷ പ്രമോദ് (കണ്ണൂര്‍),മാനസ മീര (ആലപ്പുഴ) എന്നിവര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ അലീന എ.പി ( തിരുവനന്തപുരം) അനന്യ എസ് സുഭാഷ് (കൊല്ലം) ഇവര്‍ക്ക് രണ്ടാം സ്ഥാനവും മുഹമ്മദ് റാഹീല്‍ (കണ്ണൂര്‍) അഭിനവ് കെ എം (തൃശൂര്‍) എന്നിവര്‍ മൂന്നാം സമ്മാനവുംനേടി. ചലച്ചിത്രതാരം ഹരിശ്രീ അശോകന്‍ മല്‍സരം ഉദ്ഘാടനം ചെയ്തു ക്ലിന്റിന്റെ മാതാവ് ചിന്നമ്മ ക്ലിന്റിന്റെ പേരില്‍ പുറത്തിറങ്ങിയ സിനിമയില്‍ ക്ലിന്റിന്റെ വേഷമിട്ട മാസ്റ്റര്‍ അലോക്, സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പി. സുമേശന്‍ അധ്യക്ഷത വഹിച്ചു.സമിതി ജനറല്‍ സെക്രട്ടറി അഡ്വ ജി.എല്‍. അരുണ്‍ ഗോപി, സമിതി ഭാരവാഹികളായ മീരാദര്‍ശക്, കെ. ജയപാല്‍, എം.കെ. പശുപതി, ഒ.എം. ബാലകൃഷ്ണന്‍, എറണാകുളം ജില്ല ശിശുക്ഷേമസമിതി സെക്രട്ടറി അഡ്വ.സുനില്‍ ഹരിന്ദ്രന്‍, കൊച്ചി നഗരസഭാംഗം കെ.പി.പി കൃഷ്ണ കുമാര്‍ ചിത്രകാരന്‍ സുനില്‍ ലിനസ് ഡെ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ തല മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയ എല്‍.പി, യു. പി, ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നിന്നും 150 കുട്ടികളാണ് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്തത്. മത്സര വിജയികള്‍ക്ക് കെ.എന്‍. ഉണ്ണി കൃഷ്ണന്‍ എം.എല്‍.എ സര്‍ട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു.

