മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും അറിവുകളും കൂടുതല്‍ ജനീകയമാക്കാന്‍ ലക്ഷ്യമിട്ടുള്ള മേള ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് വരെ സിഎംഎംഫ്ആര്‍ഐയില്‍ നടക്കും.
കൊച്ചി: സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) മത്സ്യമേളയും ഓപണ്‍ ഹൗസും സംഘടിപ്പിക്കുന്നു. മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും അറിവുകളും കൂടുതല്‍ ജനീകയമാക്കാന്‍ ലക്ഷ്യമിട്ടുള്ള മേള ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് വരെ സിഎംഎംഫ്ആര്‍ഐയില്‍ നടക്കും. മീന്‍ ഉല്‍പന്നങ്ങള്‍, സാങ്കേതികവിദ്യകളുടെയും പ്രദര്‍ശനം, ലൈവ് ഫിഷ്, സീഫുഡ് ഫെസ്റ്റ്, ബയര്‍സെല്ലര്‍ സംഗമം, ശില്‍പശാലകള്‍, പരിശീലനം, സംരംഭകത്വ സംഗമം തുടങ്ങിയവയാണ് മേളയിലുള്ളത്.ഓപ്പണ്‍ ഹൗസിന്റെ ഭാഗമായി, കടലറിവുകളുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍ നടത്തും.
ആഴക്കടലിന്റെ വിസ്മയകാഴ്ചകള്‍ സമ്മാനിക്കുന്ന മ്യൂസിയം, മറൈന്‍ അക്വേറിയം, വിവിധ ലബോറട്ടറികള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്കായി തുറന്നിടും. ബോധവല്‍കരണത്തിനൊപ്പം, കര്‍ഷകര്‍ക്ക് വിപണി അവസരം സൃഷ്ടിക്കല്‍, പ്രാദേശികമായ സീഫുഡ് വിഭവങ്ങല്‍ പരിചയപ്പെടുത്തല്‍, ഫിഷറീസ് മേഖലയിലെ സുസ്ഥിര രീതികള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയും മേളയുടെ ലക്ഷ്യങ്ങളാണ്.വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത മത്സ്യബന്ധന മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത്സ്യകര്‍ഷകരും കര്‍ഷക ഉല്‍പാദക സംഘങ്ങളും എത്തിക്കുന്ന മത്സ്യ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ മേളയിലുണ്ടാകും. ലക്ഷദ്വീപിലെ തനത് വിഭവങ്ങള്‍, മത്സ്യചെമ്മീന്‍ഞണ്ട്കക്കവര്‍ഗയിനങ്ങളുമായി ഒരുക്കുന്ന സീഫുഡ് ഫെസ്റ്റ് പ്രധാന ആകര്‍ഷണമാണ്.
ബയര്‍സെല്ലര്‍ സംഗമത്തില്‍ മത്സ്യകാര്‍ഷിക ഉല്‍പാദകരും വിതരണക്കാരും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ക്ക് അവസരമുണ്ടാകും. സിഎംഎഫ്ആര്‍ഐയുടെ ഗവേഷണ പ്രവര്‍ത്തനങ്ങളെ കുറിച്ചും കടല്‍ജൈവവൈവിധ്യ സംരക്ഷണത്തെ കുറിച്ചും വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ബോധവല്‍കരിക്കുന്നത് ലക്ഷ്യമിട്ടാണ് ഓപണ്‍ ഹൗസ് നടത്തുന്നത്. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായക സംഘങ്ങള്‍, മത്സ്യപ്രേമികള്‍, സംരംഭകര്‍ തുടങ്ങി എല്ലാവര്‍ക്കും ഒരുപോലെ ഉപകരിക്കുന്ന രീതിയിലാണ് മേള ഒരുക്കുന്നതെന്ന് ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.