‘സാഗര്‍ കവച്’ തീരദേശ സുരക്ഷാ അഭ്യാസം നടത്തി

കോസ്റ്റല്‍ ഡിഫന്‍സ് (സൗത്ത്) കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയായ സതേണ്‍ നേവല്‍ കമാന്‍ഡ് ഫ് ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേനയുടെ നേതൃത്വത്തില്‍ തീരദേശ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും അഭ്യാസങ്ങള്‍ക്കുമുള്ള നോഡല്‍ സെന്ററായ ജോയിന്റ് ഓപ്പറേഷന്‍സ് സെന്ററില്‍ (കൊച്ചി) നിന്നാണ് അഭ്യാസത്തിന് ചുക്കാന്‍ പിടിച്ചത്.
തിരുവനന്തപുരം:  കേരളത്തിനും മാഹി,ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ‘സാഗര്‍ കവച്’ എന്ന ദ്വിദിന തീരദേശ സുരക്ഷാ അഭ്യാസം നടത്തി. കോസ്റ്റല്‍ ഡിഫന്‍സ് (സൗത്ത്) കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയായ സതേണ്‍ നേവല്‍ കമാന്‍ഡ് ഫ് ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേനയുടെ നേതൃത്വത്തില്‍ തീരദേശ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും അഭ്യാസങ്ങള്‍ക്കുമുള്ള നോഡല്‍ സെന്ററായ ജോയിന്റ് ഓപ്പറേഷന്‍സ് സെന്ററില്‍ (കൊച്ചി) നിന്നാണ് അഭ്യാസത്തിന് ചുക്കാന്‍ പിടിച്ചത്. കടലില്‍ നിന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള അസമമായ ഭീഷണികളെ നേരിടാനുള്ള എല്ലാ ഏജന്‍സികളുടേയും സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനാണ്  അഭ്യാസം സംഘടിപ്പിച്ചത്. അഭ്യാസത്തിനായി ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍,കോസ്റ്റല്‍ പോലീസ്,കസ്റ്റംസ്,മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിംഗ്,കൊച്ചി തുറമുഖ അതോറിറ്റി എന്നിവയുടെ പട്രോളിംഗ് ബോട്ടുകള്‍ എന്നിവ കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും തീരത്ത് വിന്യസിച്ചിരുന്നു.ഇന്ത്യന്‍ നാവികസേനയുടേയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റേയും വ്യോമസേനാ യൂണിറ്റുകള്‍ വ്യാപകമായ വ്യോമ നിരീക്ഷണവും നടത്തി. കടലില്‍ ബഹുതല സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത,തുറമുഖങ്ങളുടെ സുരക്ഷാ ഘടനയുടെ സാധുത,ഭീഷണികളെ നേരിടുന്നതിന് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക എന്നിവയായിരുന്നു തീരദേശ സുരക്ഷാ ഘടന മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പ്രധാന മേഖലകള്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു