പുതിയ ‘ഹാഫ്‌ടൈം’
ക്യാംപയിനുമായി കൊക്കക്കോള 

ഒരു ചെറിയ ഇടവേള എങ്ങനെ ഒരു പുതിയ കാഴ്ചപ്പാടിന് തുടക്കമിടുന്നുവെന്ന് ആഗോളതലത്തില്‍ പുറത്തിറക്കിയിട്ടുള്ള ഈ ക്യാംപയിന്‍ പറയുന്നു.

 

കൊച്ചി:ഹാഫ്‌ടൈം എന്ന പുതിയ ക്യാംപയിന്‍ അവതരിപ്പിച്ച് കൊക്കക്കോള..പൊതുവേ കായിക മത്സരങ്ങളുടെ ഭാഗമായി പ്രയോഗിക്കപ്പെടുന്ന ഹാഫ്‌ടൈം എന്ന വാക്കിലൂടെ, ഒരു സാധാരണ ഇടവേളയെ എങ്ങനെ അര്‍ത്ഥപൂര്‍ണമായ അനുഭവമാക്കിത്തീര്‍ക്കാം എന്നാണ് കൊക്കക്കൊളയുടെ ക്യാംപയിന്‍ വ്യക്തമാക്കുന്നതെന്ന് കൊക്കക്കോള ഇന്ത്യ& സൗത്ത് വെസ്റ്റ് ഏഷ്യ കൊക്കക്കോള വിഭാഗം മാര്‍ക്കറ്റിംഗ് സീനിയര്‍ ഡയറക്ടര്‍ കൗശിക് പ്രസാദ് പറഞ്ഞു.

ഒരു ചെറിയ ഇടവേള എങ്ങനെ ഒരു പുതിയ കാഴ്ചപ്പാടിന് തുടക്കമിടുന്നുവെന്ന് ആഗോളതലത്തില്‍ പുറത്തിറക്കിയിട്ടുള്ള ഈ ക്യാംപയിന്‍ പറയുന്നു. ജീവിതത്തില്‍ തളരാതെ മുന്നോട്ട് പോകുവാനുള്ള ഏറ്റവും മികച്ച മാര്‍ഗം ഒരു ഹാഫ്‌ടൈം എടുക്കുക എന്നതാണെന്നും ക്യാംപയിന്‍ പറയുന്നു. ദിബാകര്‍ ബാനര്‍ജിയാണ് സംവിധാനം. സ്‌നേഹ ഖാന്‍വാക്കര്‍ സംഗീതവും ഖുല്ലര്‍ ജി ഗാന രചനയും നിര്‍വ്വഹിച്ചിരിക്കുന്നു.

Spread the love