കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലിയാണ് ഫിക്‌സചര്‍ പുറത്തിറക്കിയത്. കേരളത്തിലെ നാല് യൂണിവേഴ്‌സിറ്റികളില്‍ നിന്നായി പതിനാറു ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.
കൊച്ചി: കായിക വകുപ്പും, ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പ്രഥമ കോളേജ് സ്‌പോര്‍ട്‌സ് ലീഗിന്റെ ഫുടബോള്‍ മത്സരങ്ങളുടെ ഫിക്‌സചര്‍ പുറത്തിറക്കി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലിയാണ് ഫിക്‌സചര്‍ പുറത്തിറക്കിയത്. കേരളത്തിലെ നാല് യൂണിവേഴ്‌സിറ്റികളില്‍ നിന്നായി പതിനാറു ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. പ്രഥമ മത്സരത്തില്‍ വളാഞ്ചേരി എം ഇ എസ് കോളേജ് കണ്ണൂര്‍ എസ് എന്‍ കോളേജിനെ നേരിടും.
പതിനാറു ടീമുകളെ നാല് പൂളുകളായി തിരിച്ചു നടക്കുന്ന മത്സരങ്ങളില്‍ നിന്ന്, ഗ്രൂപ്പ് ജേതാക്കള്‍ സൂപ്പര്‍ ലീഗിലേക്ക് കടക്കും. സൂപ്പര്‍ ലീഗില്‍ പോയിന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്ന ടീം ജേതാക്കളാവും.
വളാഞ്ചേരി എം ഈ എസ് കോളേജ്, എസ എന്‍ കോളേജ് കണ്ണൂര്‍, തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ്, മൂവാറ്റുപുഴ നിര്‍മ്മല കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്, കുസാറ്റ്, തിരുവനന്തപുരം എല്‍ എന്‍ സി പി ഇ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ബസേലിയസ് കോളേജ് കോട്ടയം, ഇസഡ് ജി സി കാലിക്കറ്, കാലടി എസ് എസ് യൂണിവേഴ്‌സിറ്റി, പയ്യന്നൂര്‍ ഗവണ്‍മെന്റ് കോളേജ്, എസ് എന്‍ കോളേജ് കൊല്ലം, എം എ കോളേജ് കോതമംഗലം, എസ് കെ വി സി തൃശൂര്‍ എന്നീ കോളേജുകളാണ് പ്രഥമ കോളേജ് സ്‌പോര്‍ട്‌സ് ലീഗ് ഫുടബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കുക.കനത്ത മഴയും മലപ്പുറം ജില്ലയിലെ ഇലക്ഷന്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നതും മൂലം 26നു നടക്കേണ്ട ഉദ്ഘാടനവും 27 മുതല്‍ തുടങ്ങേണ്ട മത്സരങ്ങളും മാറ്റിവയ്ച്ചിട്ടുണ്ട്. പുതുക്കിയ തിയ്യതികള്‍ പിന്നീട് പ്രഖ്യാപിക്കും.