ശ്വാസകോശരോഗനിര്‍ണ്ണയം:ക്യാമ്പ് സംഘടിപ്പിച്ച് സി.ടി.എസ്

കൊച്ചിന്‍ തൊറാസിക് സൊസൈറ്റി നല്‍കിയ ഒക്‌സിജന്‍ കോണ്‍സെന്റ്‌റേറ്റര്‍ ഡോ. കെ.എന്‍ ശോഭന, ഡോ പരമേശ് അയ്യപ്പത്ത്, ഡോ. കെ. അഖിലേഷ്, ഡോ. അസീസ്, ഡോ. ബാബു വര്‍ഗ്ഗീസ്, ഡോ. ഫ്രെഡി സൈമണ്‍ എന്നിവരില്‍ നിന്നും സിസ്റ്റര്‍ മിറ്റോ ഡിഡിഎസ് ഏറ്റുവാങ്ങുന്നു.
മലയാറ്റൂര്‍ ദൈവദാന്‍ വൃദ്ധസദനത്തില്‍ നടന്ന ക്യാമ്പ്  ഐ.എം.എ മധ്യകേരള പ്രസിഡന്റ് ഡോ. ഫ്രെഡി സൈമണ്‍ ഉല്‍ഘാടനം ചെയ്തു.
കൊച്ചി:  ശ്വാസകോശവിദഗ്ധരുടെ സംഘടനയായ കൊച്ചിന്‍ തൊറാസിക് സൊസൈറ്റി(സി.ടി.എസ്)  ലോക സി.ഓ.പി.ഡി ദിനം ആചരിച്ചു. ഐഎംഎ മധ്യകേരളയുടെ സഹകരണത്തോടെ ശ്വാസകോശരോഗനിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും  സംഘടിപ്പിച്ചു. മലയാറ്റൂര്‍ ദൈവദാന്‍ വൃദ്ധസദനത്തില്‍ നടന്ന ക്യാമ്പ്  ഐ.എം.എ മധ്യകേരള പ്രസിഡന്റ് ഡോ. ഫ്രെഡി സൈമണ്‍ ഉല്‍ഘാടനം ചെയ്തു. സിടിഎസ് പ്രസിഡന്റ് ഡോ. പരമേശ് അയ്യപ്പത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. കെ. എസ് അസീസ്, വൈസ് പ്രസിഡന്റ് ഡോ. ബാബു വര്‍ഗീസ്, ഐഎം.എ മധ്യകേരള സെക്രട്ടറി ഡോ. കെ. അഖിലേഷ്, ഡോ. കെ. എന്‍ ശോഭന (മധ്യകേരള വുമണ്‍ ഐ.എം.എ), ഡോ, സൗമ്യ, രാഹുല്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സിഒപിഡി രോഗികള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ഓക്‌സിജന്‍ കോണ്‍സെന്റ്‌റേറ്റര്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഇതു കൂടാതെ  കൊച്ചിന്‍ തൊറാസിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളിലെ ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും ശ്വാസകോശ രോഗ നിര്‍ണ്ണയ ക്യാമ്പുകളും സംഘടിപ്പിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു