കോര്‍പ്പറേറ്റ് ക്രിക്കറ്റ് ലീഗ്: തിരുവനന്തപുരം എച്ച് ആന്റ് ആര്‍ ബ്ലോക്ക് ചാമ്പ്യന്മാര്‍ 

ഫൈനല്‍ മത്സരത്തില്‍ വിപിഎസ് ലേക്‌ഷോര്‍ ടീമിനെതിരെ 59 റണ്‍സിനാണ് തിരുവനന്തപുരം എച്ച് ആന്റ് ആര്‍ ബ്ലോക്ക് ചാമ്പ്യന്മാരായത്.
കൊച്ചി : മയക്കുമരുന്ന് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ എറണാകുളം കുഫോസ് ഗ്രൗണ്ടില്‍  സംഘടിപ്പിച്ച ഫഌ്‌ലൈറ്റ് കോര്‍പ്പറേറ്റ് ക്രിക്കറ്റ് ലീഗില്‍ തിരുവനന്തപുരം എച്ച് ആന്റ് ആര്‍ ബ്ലോക്ക് ചാമ്പ്യന്മാരായി.ഫൈനല്‍ മത്സരത്തില്‍ വിപിഎസ് ലേക്‌ഷോര്‍ ടീമിനെതിരെ 59 റണ്‍സിനാണ് തിരുവനന്തപുരം എച്ച് ആന്റ് ആര്‍ ബ്ലോക്ക് ചാമ്പ്യന്മാരായത്.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത എച്ച് ആന്റ് ആര്‍ ബ്ലോക്ക് 6 ഓവറില്‍ 101 റണ്‍സ് നേടി. അനൂപ് എംസി (31 റണ്‍സ്, 11 പന്ത്, 4 സിക്‌സ്) മികച്ച പ്രകടനം കാഴ്ചവച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിപിഎസ് ലേക്‌ഷോര്‍  6 ഓവറില്‍ 42 റണ്‍സ് നേടി.

മത്സരത്തിലെ താരമായി ലേക്‌ഷോറിന്റെ അമീറിനെ തിരഞ്ഞെടുത്തു.മെയ് 10 മുതല്‍ 12 വരെ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സംസ്ഥാനത്തെ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ആയ ടി സി എസ് , വിപ്രോ, ജിയോജിത്, ആശുപത്രികള്‍ ആയ ആസ്റ്റര്‍ മെഡ്‌സിറ്റി, രാജഗിരി ഹോസ്പിറ്റല്‍, കാലിക്കറ്റ് മെഡിക്കല്‍ കോളേജ്, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, പോലീസ് വിഭാഗം, തപാല്‍ വകുപ്പ്, എക്‌സൈസ് വകുപ്പ് തുടങ്ങിയ 20 ഓളം ടീമുകളാണ് പങ്കെടുത്തത്.കായികത്തിലൂടെ യുവാക്കളെ മയക്കുമരുന്നില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമമായാണ് ഇത്തരത്തില്‍ ഒരു സംസ്ഥാനതല ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്ന് ലേക്‌ഷോര്‍ എം ഡി എസ് കെ അബ്ദുള്ള പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു