കോട്ടണ്‍ ഫാബ് ഫാഷന്‍ ഡെസ്റ്റിനേഷന്‍ തുറന്നു

മുന്‍ നിര ലോകോത്തര ബ്രാന്‍ഡുകളും ഫാഷന്‍ ആക്‌സസറീസും ലഭ്യമാകുന്ന ഷോറൂംമഹാരാജാസ് കോളജ് ഗ്രൗണ്ടിനുസമീപം പി.ടി ഉഷ റോഡില്‍ പ്രമുഖ ഫിലിം ഫാഷന്‍ ഡിസൈനര്‍ സമീറ സനീഷ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: പ്രമുഖ  ടെക്‌സ്‌റ്റൈല്‍ റീട്ടെയില്‍ സ്‌റ്റോറായ കോട്ടണ്‍ ഫാബ്  തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഷോറും തുറന്നു. മുന്‍ നിര ലോകോത്തര ബ്രാന്‍ഡുകളും ഫാഷന്‍ ആക്‌സസറീസും ലഭ്യമാകുന്ന ഷോറൂംമഹാരാജാസ് കോളജ് ഗ്രൗണ്ടിനുസമീപം പി.ടി ഉഷ റോഡില്‍ പ്രമുഖ ഫിലിം ഫാഷന്‍ ഡിസൈനര്‍ സമീറ സനീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫിലിം ഫാഷന്‍ ഡിസൈനര്‍ അരുണ്‍ മനോഹര്‍, കോട്ടണ്‍ ഫാബ് എം.ഡി കെ.കെ.നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് സെയ്ദ്, ഫ്‌ളോര്‍ മാനേജര്‍ ഫ്രാന്‍സിസി ടി.എസ്,കോട്ടണ്‍ ഫാബ് ഡയറക്ടര്‍മാരായ സുനിത നൗഷാദ്, ഫൈസല്‍, നൗഫല്‍, വ്യാപാരി വ്യവസായ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
ട്രെന്‍ഡിവസ്ത്രങ്ങള്‍ കൂടുതലായി ആവശ്യമുള്ളവര്‍ എന്ന നിലയില്‍ തങ്ങളുടെ ആദ്യ പരിഗണന കേന്ദ്രം പതിറ്റാണ്ടുകളായി കോട്ടണ്‍ ഫാബ് ആണെന്ന് സമീറ സനീഷും അരുണ്‍ മനോഹറും അഭിപ്രായപ്പെട്ടു. കോട്ടണ്‍ ഫാബിന്റെ അതിഥികളായല്ല ആതിഥേയരായാണ് ചടങ്ങില്‍ പങ്കെടുക്കുന്നതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.5500 സ്‌ക്വയര്‍വിസ്തീര്‍ണമുള്ള ഷോറൂമില്‍ കിഡ്‌സ് വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍ എന്നിവ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് തല്‍സമയം തന്നെ ആവശ്യമെങ്കില്‍ ആള്‍ട്ടറേഷന്‍ ചെയ്ത് നല്‍കുന്നതിനും സൗകര്യമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു