മുന്‍ നിര ലോകോത്തര ബ്രാന്‍ഡുകളും ലഭ്യമാകുന്ന ഷോറൂം മഹാരാജാസ് കോളജ് ഗ്രൗണ്ടിനുസമീപം പി.ടി ഉഷ റോഡിലാണ് ഈ മാസം 27ന് ആരംഭിക്കുന്നത്.
കൊച്ചി: പ്രമുഖ ടെക്‌സ്‌റ്റൈല്‍ റീട്ടെയില്‍ സ്‌റ്റോറായ കോട്ടണ്‍ ഫാബ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഷോറും തുറക്കുന്നു. മുന്‍ നിര ലോകോത്തര ബ്രാന്‍ഡുകളും ലഭ്യമാകുന്ന ഷോറൂം മഹാരാജാസ് കോളജ് ഗ്രൗണ്ടിനുസമീപം പി.ടി ഉഷ റോഡിലാണ് ഈ മാസം 27ന് ആരംഭിക്കുന്നത്. ഷോറൂമിന്റെ ഉദ്ഘാടനം ഫിലിം ഫാഷന്‍ ഡിസൈനര്‍ സമീറ സനീഷ് നിര്‍വഹിക്കും. ചടങ്ങില്‍ ഫിലിം ഫാഷന്‍ ഡിസൈനര്‍ അരുണ്‍ മനോഹര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വസ്ത്രവ്യാപാര രംഗത്ത് 30ല്‍ അധികം വര്‍ഷത്തെ പാരമ്പര്യമുള്ള കോട്ടണ്‍ ഫാബിന്റെ പുതിയ ഷോറൂം 5500 സ്‌ക്വയര്‍വിസ്തീര്‍ണമുള്ള ഷോറൂമില്‍ കിഡ്‌സ് വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍ എന്നിവ ലഭ്യമാണെന്ന് കോട്ടണ്‍ ഫാബ് എം.ഡി കെ.കെ.നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് തല്‍സമയം തന്നെ ആവശ്യമെങ്കില്‍ ആള്‍ട്ടറേഷന്‍ ചെയ്ത് നല്‍കുന്നതിനും സൗകര്യമുണ്ട്. സമകാലിക ഇന്റിരിയറോടുകൂടിയ ഷോറൂമില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഡിസൈനുകളും ശേഖരങ്ങളും കേരളത്തിലെ ഉപഭോക്താക്കളുടെ വ്യക്തിത്വവും ശൈലിയും ആവശ്യങ്ങളും നിറവേറ്റുന്നതിന് ക്യുറേറ്റ് ചെയ്തിട്ടുണ്ട്. മിതമായ നിരക്കില്‍ വസ്ത്രങ്ങള്‍ ഇവിടെ ലഭ്യമാണ്. കൊച്ചി നഗരത്തില്‍ ഫാഷന്‍ വസ്ത്രങ്ങളുടെ ആവശ്യകതയും ഉപയോഗവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്നത്തെ ഉപഭോക്താക്കള്‍ പുതിയ ഫാഷന്‍ ബ്രാന്‍ഡുകളെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചും ബോധവാന്മാരാകുകയും ഇത് ഞങ്ങളുടെ സ്‌റ്റോറിലെ വസ്ത്രശേഖരത്തിന് ആഴത്തിലുള്ള സാധ്യതകള്‍ നല്‍കുകയും ചെയ്യുന്നതായും കെ.കെ.നൗഷാദ് വ്യക്തമാക്കി.
കൊച്ചി നഗരത്തില്‍ തങ്ങളുടെ രണ്ടാമത്തെ ഷോറൂം ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കൊച്ചിയിലെ ഷോറും വിവിധ പ്രീമിയം ബ്രാന്‍ഡുകളുടെ മികച്ച ഫാഷന്‍ വാഗ്ദാനം ചെയ്യുന്നതായും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് സെയ്ദ് അഭിപ്രായപ്പെട്ടു. ഉപഭോക്താവിന് മികച്ച ഷോപ്പിംഗ് അനുഭവം പ്രധാനം ചെയ്യുന്നതായിരിക്കും പുതിയ ഷോറൂമെന്ന് ചടങ്ങില്‍ ഫ്‌ളോര്‍ മാനേജര്‍ ഫ്രാന്‍സിസി ടി.എസ് കൂട്ടിച്ചേര്‍ത്തു.