കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് തിരിച്ചറിഞ്ഞ് ഭാവി തലമുറയ്ക്ക് ഉണ്ടാക്കുന്ന ആഘാതം എത്ര, എങ്ങനെ ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങള്‍ ചിന്തയിലുണ്ടാകണം.
കൊച്ചി: കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ക്രെഡായ് നിര്‍ദ്ദേശിക്കുന്ന മാറ്റം കൊണ്ടുവരാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍സ പറഞ്ഞു. കൊച്ചി ചാക്കോളാസ് പവലിയനില്‍ നടക്കുന്ന ക്രെഡായുടെ എട്ടാമത് സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം സുസ്ഥിരമാകണമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. ഇത് ശരിയായ അര്‍ത്ഥത്തില്‍ നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കണം. കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് തിരിച്ചറിഞ്ഞ് ഭാവി തലമുറയ്ക്ക് ഉണ്ടാക്കുന്ന ആഘാതം എത്ര, എങ്ങനെ ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങള്‍ ചിന്തയിലുണ്ടാകണം.’
‘നവകേരള നിര്‍മ്മിതിക്ക് നിര്‍മ്മാണ കമ്പനികളുടെ സംഭാവന പ്രതീക്ഷിക്കുകയാണ്. വിപണിയിലുണ്ടാകുന്ന സാമ്പത്തിക മാന്ദ്യം, വിപണിയിലെ മാറ്റം തുടങ്ങിയവ നേരിട്ട് ബാധിക്കുന്നത് നിങ്ങളെയാണ്. ഒരു പദ്ധതി പൂ!ര്‍ത്തിയാക്കുന്ന ഘട്ടങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല പലപ്പോഴും പ്രതിസന്ധി നേരിടാറുണ്ട്. സാധനങ്ങളുടെ വില വ!ര്‍ദ്ധന, നികുതിയിലുണ്ടാകുന്ന മാറ്റം, തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ചാണ് നി!ര്‍മാണ പ്രവര്‍ത്തനം പൂ!ര്‍ത്തിയാക്കുന്നത്.
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാന്‍ തങ്ങള്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം സമാനതകളില്ലാത്ത വികസനം നടക്കുകയാണ്. കൂട്ടായ പ്രവ!ര്‍ത്തനത്തിലൂടെയാണ് നാം നേട്ടങ്ങള്‍ കൈവരിച്ചത്. ഐടി കോറിഡോര്‍, റിങ് റോഡ്, വ്യവസായിക ഇടനാഴി, ഇന്‍ഡസ്ട്രി സ്മാര്‍ട് സിറ്റി, സില്‍വര്‍ ലൈന്‍ തുടങ്ങിയ പദ്ധതികളുടെ വികസനത്തിന് ക്രെഡായിയുടെ പിന്തുണ ആവശ്യമാണ്. കേരളത്തിന്റെ 35 ശതമാനം ഭൂമി മാത്രമാണ് വികസന ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാന്‍ കഴിയൂ.ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശംകൂടിയാണ് കേരളം. അതിവേഗം നഗരവത്കരിക്കപ്പെടുകയാണ്.
വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പോലെ വെര്‍ട്ടിക്കല്‍ ഹബിറ്റാറ്റ് പരിഗണിക്കണം. പ്രകൃതിക്ഷോഭത്തെ അതിജീവിക്കാന്‍ കഴിയുന്ന നിര്‍മാണ രീതിയാണ് പരിഗണിക്കേണ്ടത്. നിര്‍മ്മാണ രംഗത്ത് നിങ്ങളുടേതായ ഗവേഷണം നടത്തണം. നൈപുണി വികസനം ക്രെഡായ് വെല്ലുവിളിയായി ഏറ്റെടുക്കണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ക്രെഡായ് കേരളയുടെ ചെയര്‍മാന്‍ രവി ജേക്കബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു, ക്രെഡായ് ദേശീയ സെക്രട്ടറി റാം റെഡ്ഡി വിശിഷ്ടാതിഥിയായിരുന്നു, സിബിആര്‍ഇയുടെ മാനേജിങ് ഡയറക്ടര്‍ റാം ചന്ദ്‌നാനി, ക്രെഡായ് കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ എം വി ആന്റണി, കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് രവി ശങ്കര്‍, ക്രെഡായ് കേരള സെക്രട്ടറി ചെറിയാന്‍ ജോണ്‍, തുടങ്ങിയവര്‍ സംസാരിച്ചു