തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിഎല്‍ഡിസി പ്ലാറ്റ്‌ഫോമായ ന്യൂക്ലിയസ്, ഊര്‍ജ്ജക്ഷമതയും ദീര്‍ഘകാലം ഈടും പ്രദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമായ എക്‌സ്‌ടെക്കും അവതരിപ്പിച്ചു.
കൊച്ചി ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഊര്‍ജ വിനിയോഗം, കാര്യക്ഷമത എന്നിവയില്‍ സ്മാര്‍ട്ട് പരിഹാരങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ടെക് വിത്ത് ഹാര്‍ട്ട് അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ഉത്പന്നങ്ങളുടെ പ്രകടനവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിഎല്‍ഡിസി പ്ലാറ്റ്‌ഫോമായ ന്യൂക്ലിയസ്, ഊര്‍ജ്ജക്ഷമതയും ദീര്‍ഘകാലം ഈടും പ്രദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമായ എക്‌സ്‌ടെക്കും അവതരിപ്പിച്ചു.
ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്നങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയാണ് ടെക് വിത്ത് ഹാര്‍ട്ട് എന്ന കാമ്പയിനിലൂടെയെന്ന് ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ പ്രോമീത് ഘോഷ് പറഞ്ഞു.ജലസേചനത്തിനും നഗരത്തിന്റെ ജല ലഭ്യതയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കുള്ള ആവശ്യകത കണക്കിലെടുത്ത് ഈ മേഖലയിലേക്ക് കടക്കുമെന്നും പ്രോമീത് ഘോഷ് പറഞ്ഞു.