മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് കെ. ആര് അജയന് പുരസ്കാരവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
കൊച്ചി: ഈ വര്‍ഷത്തെ ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്കാരം യാത്രികനും പത്രപ്രവര്‍ത്തകനുമായ കെ. ആര് അജയന് സമ്മാനിച്ചു. എറണാകുളം എംജി റോഡിലെ ഗ്രാന്റ് ഹോട്ടലില്‍ നടന്ന കോണ്‍ക്ലേവില്‍ മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് കെ. ആര് അജയന് പുരസ്കാരവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. സാഹിത്യകാരന് ജോണ്‍ സാമുവല്‍ പ്രശസ്തി പത്രം നല്കി. ക്രൂസ് കോമ്രേഡ് ബ്രാന്റ് അംബാസിഡറും സിനിമ, സീരിയല്‍ കലാകാരനുമായ അനീഷ് രവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കവി മുരുകന് കാട്ടാക്കട, എഴുത്തുകാരന് പ്രൊഫ. ടി ജെ ജോസഫ്, റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശ്, ക്രൂയിസ് കോമ്രേഡ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സൈമണ്‍ അനില്‍ ജോസ്, ഡയറക്ടര്‍ പി.സി പൗലോസ്, ക്രൂസ് കോമ്രേഡ് ഇന്റര്‍നാഷണല്‍ പ്രതിനിധികളായ ഫാത്തിമ, കൃഷ്ണപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു. കെ ആര് അജയന് മറുപടി പ്രസംഗം നടത്തി.

