സിടെബ്‌സ് ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ പ്രവര്‍ത്തനം വിപുലീകരിച്ചു 

4500 ചതുരശ്രയടി സ്ഥലമാണ് കാക്കനാട് ട്രാന്‍സ് ഏഷ്യ സൈബര്‍ പാര്‍ക്കില്‍ കമ്പനി എടുത്തിരിക്കുന്നത്
കൊച്ചി: വസ്ത്ര നിര്‍മ്മാതാക്കള്‍ക്കുള്ള ഡിജിറ്റല്‍ സൊല്യൂഷനുകള്‍ പ്രദാനം ചെയ്യുന്ന ക്ലാസിക് ടെക്‌നോളജീസ് ആന്റ് ബിസിനസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് , ഇന്‍ഫോപാര്‍ക്ക് കൊച്ചി ഫേസ് 2 ലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ചു. 4500 ചതുരശ്രയടി സ്ഥലമാണ് കാക്കനാട് ട്രാന്‍സ് ഏഷ്യ സൈബര്‍ പാര്‍ക്കില്‍ കമ്പനി എടുത്തിരിക്കുന്നത്. സിടിഇബിഎസിന്റെ സോഫ്റ്റ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള വസ്ത്രനിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് ആവശ്യക്കാരുണ്ട്. ആറ് രാജ്യങ്ങളിലായി 34 ആഗോള ബ്രാന്‍ഡുകള്‍, 4026 സ്‌റ്റൈലിസ്റ്റുകള്‍, 50 ലധികം ഫാക്ടറികള്‍, 1200 തുന്നല്‍ യൂണിറ്റുകള്‍ എന്നിവ സിടെബ്‌സിന്റെ ഉപഭോക്താക്കളാണ്.

വസ്ത്രനിര്‍മ്മാണ മേഖലയിലെ നിര്‍മ്മാണ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പന ചെയ്ത വൈവിധ്യമാര്‍ന്ന സോഫ്റ്റ് വെയര്‍ ഉത്പന്നങ്ങളാണ് സിടിഇബിഎസിയിലൂടെ ലഭിക്കുന്നതെന്ന് കമ്പനിയുടെ ബിസിനസ് യൂണിറ്റ് മേധാവി വി.എസ്  മത്തായി പറഞ്ഞു. ക്ലൗഡ് അധിഷ്ഠിതമായ ‘ട്രെന്‍ഡ്‌സ് സിഎംപി, ട്രെന്‍ഡ്‌സ് പ്ലാനര്‍, ട്രെന്‍ഡ്‌സ് ഗാര്‍ഡ്, ട്രെന്‍ഡ്‌സ് ക്ലിയര്‍, ട്രെന്‍ഡ്‌സ് പീപ്പിള്‍, ട്രെന്‍ഡ്‌സ് ട്രാക്ക് എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. നിലവിലുള്ള കോര്‍പ്പറേറ്റ് സിസ്റ്റങ്ങളുമായി എളുപ്പത്തില്‍ സംയോജിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. വ്യവസായിക മേഖലയിലെ പ്രൊഫഷണലുകള്‍ വ്യവസായത്തിനായി ഇത്തരം സൊല്യൂഷനുകള്‍ ഉപയോഗപ്പെടുത്തത് സിടിഇബിഎസിയെ വ്യത്യസ്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു