ജോലി തേടി മെട്രോ നഗരങ്ങളിലേക്ക് കുടിയേറുന്ന രീതിയാണ് പൊതുവെ കണ്ടുവരുന്നതെന്ന് അയോകോഡ് സ്ഥാപകനും സി.ഇ.ഒയുമായ ഫാസില്‍ കെ.കെ പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാങ്കേതികവിദ്യാ കമ്പനിയായ അയോകോഡ്’ വിപുലീകരിച്ച ഓഫീസ് ഗവ. സൈബര്‍പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു. ‘ഈസിഫൈ ആപ്പ്’ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആദം ഷ്വാര്‍ട്‌സ് ഉദ്ഘാടനം നിര്‍വഹിച്ചു. ‘മര്‍ച്ചന്റ് മാര്‍ക്കറ്റ് പ്ലേസ്’ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പോള്‍ ബോക്‌സര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. വന്‍കിട മെട്രോ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഐടി വ്യവസായ രീതികളില്‍ നിന്ന് മാറി, രണ്ടാം നിര നഗരങ്ങളില്‍ ആഗോള നിലവാരമുള്ള സാങ്കേതിക കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യമാണ് അയോകോഡ് ഈ നീക്കത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. മെട്രോ നഗരങ്ങളിലെ തിരക്ക് കാരണം ഐടി മേഖല മാറി ചിന്തിക്കുന്ന ഈ കാലഘട്ടത്തില്‍, കോഴിക്കോടിനെ പോലുള്ള നഗരങ്ങളിലേക്ക് ഉന്നത നിലവാരമുള്ള തൊഴിലവസരങ്ങള്‍ എത്തിക്കുന്നത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. വരും കാലങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സംവിധാനങ്ങള്‍, കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമുകള്‍, സാസ് ഉല്‍പ്പന്നങ്ങള്‍, ഓട്ടോമേഷന്‍ ഫ്രെയിംവര്‍ക്കുകള്‍ തുടങ്ങിയ മേഖലകളിലാകും സൈബര്‍പാര്‍ക്കിലെ ടീം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. കേവലം ഒരു തൊഴിലിടം എന്നതിലുപരി ഗവേഷണങ്ങള്‍ക്കും നൂതനമായ ഉല്‍പ്പന്നങ്ങളുടെ വികസനത്തിനും മുന്‍ഗണന നല്‍കുന്ന രീതിയിലാണ് പുതിയ ഓഫീസ് ഒരുക്കിയിരിക്കുന്നത്. ജോലി തേടി മെട്രോ നഗരങ്ങളിലേക്ക് കുടിയേറുന്ന രീതിയാണ് പൊതുവെ കണ്ടുവരുന്നതെന്ന് അയോകോഡ് സ്ഥാപകനും സി.ഇ.ഒയുമായ ഫാസില്‍ കെ.കെ പറഞ്ഞു. ഈ രീതിക്ക് മാറ്റം വരുത്തി സ്വന്തം നാട്ടില്‍ തന്നെ ആഗോള നിലവാരമുള്ള കരിയര്‍ കെട്ടിപ്പടുക്കാനുള്ള അവസരം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യം. കമ്പനിയുടെ പ്രവര്‍ത്തന അടിത്തറയും ജനകേന്ദ്രീകൃതമായ തൊഴില്‍ സംസ്‌കാരവും പുതിയ ഓഫീസ് വഴി കൂടുതല്‍ ശക്തിപ്പെടുമെന്ന് ഡയറക്ടറും സി.ഒ.ഒയുമായ ഫസ്‌ന കെ.കെ കൂട്ടിച്ചേര്‍ത്തു.

