ആരോഗ്യപരിരക്ഷാ
പദ്ധതികളുമായി ദവാഇന്ത്യ

കേരളത്തില്‍ ഇതിനകം 50ലധികം സ്‌റ്റോറുകളുള്ള ദവാഇന്ത്യ ഉയര്‍ന്ന ഗുണനിലവാരമുള്ള മരുന്നുകള്‍ വിലക്കുറവില്‍ വീടുകളില്‍ നേരിട്ടെത്തിക്കാനുള്ള പദ്ധതിയടക്കം ആരോഗ്യപരിരക്ഷാ സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങുകയാണെന്ന് സോട്ടാഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സിഇഒ ഡോ. സുജിത് പോള്‍ പറഞ്ഞു

 

കൊച്ചി: ജനറിക് മരുന്നുകളുടെ ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ദവാഇന്ത്യ കേരളത്തിനായുള്ള ആരോഗ്യരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഇതിനകം 50ലധികം സ്‌റ്റോറുകളുള്ള ദവാഇന്ത്യ ഉയര്‍ന്ന ഗുണനിലവാരമുള്ള മരുന്നുകള്‍ വിലക്കുറവില്‍ വീടുകളില്‍ നേരിട്ടെത്തിക്കാനുള്ള പദ്ധതിയടക്കം ആരോഗ്യപരിരക്ഷാ സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങുകയാണെന്ന് സോട്ടാഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സിഇഒ ഡോ. സുജിത് പോള്‍ പറഞ്ഞു.

ബ്രാന്‍ഡഡ് മരുന്നുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന നിലവാരമുള്ള ജനറിക് മരുന്നുകള്‍ മിതമായ നിരക്കില്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ കേരളത്തിലുടനീളമുള്ള കുടുംബങ്ങളുടെ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പട്ട സാമ്പത്തിക ഭാരം കുറയ്ക്കാനാണ് ദവാഇന്ത്യ ലക്ഷ്യമിടുന്നത്. കൊച്ചി, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലടക്കം 50ലധികം സ്‌റ്റോറുകളുള്ള ദവാഇന്ത്യ ടയര്‍ 2, ഗ്രാമീണ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Spread the love