സി.ജെ.റോയിയുടെ മരണം : ആദരാജ്ഞലി അര്‍പ്പിച്ച് കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് 

അന്തരിച്ച പ്രമുഖ വ്യവസായി സി.ജെ.റോയിക്ക് മെഴുകുതിരി കത്തിച്ച് കെ.വി.വി.ഇ.എസ് എറണാകുളം ജില്ല യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ ഹൈക്കോടതി ജംഗ്ഷനില്‍ ആദരാജ്ഞലി അര്‍പ്പിക്കുന്നു. മുന്‍ എം.പി. സെബാസ്റ്റിയന്‍ പോള്‍, പി.സി.ജേക്കബ്, പ്രദീപ് ജോസ്, സി.എസ്.രാമചന്ദ്രന്‍, കെ.സി.മുരളീധരന്‍, ജയ പീറ്റര്‍,സിന്ധു രമേഷ്, ശ്രീനാഥ് മംഗലത്ത്, അജ്മല്‍ കാമ്പായി തുടങ്ങിയവര്‍ മുന്‍ നിരയില്‍
സി.ജെ.റോയിയുടെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിനും വ്യാപാര സമൂഹത്തിനും ഒരുപോലെ  തീരാനഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് പറഞ്ഞു.
കൊച്ചി : സ്വപ്രയത്‌നം കൊണ്ട്  ഭവന നിര്‍മ്മാണ രംഗത്ത്  കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്ന പേരില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സംരംഭം കെട്ടിപ്പടുത്ത വ്യക്തിത്വമായിരുന്നു സി.ജെ.റോയി എന്ന് മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍. ഒരു രൂപ പോലൂം കടമില്ലാതെയും, കടമെടുക്കാതെയും ബിസിനസ്സ് നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും, അദ്ദേഹത്തെ മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍ ജുഡീഷ്യല്‍ അന്വോഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും സെബാസ്റ്റിയന്‍ പോള്‍ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല യൂത്ത് വിംഗ് എറണാകുളത്ത് സംഘടിപ്പിച്ച അനുശോചന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ യൂത്ത് വിംഗ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് ജോസ് അധ്യക്ഷത വഹിച്ചു. സി.ജെ.റോയിയുടെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിനും വ്യാപാര സമൂഹത്തിനും ഒരുപോലെ  തീരാനഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് പറഞ്ഞു.
സി.ജെ.റോയിയുടെ മരണം നടന്നിട്ട് അദ്ദേത്തിന്റെ പ്രവര്‍ത്തന മേഖലയില്‍ വിവിധ  സംഘടനകള്‍ ഉണ്ടായിട്ടും  ആരും അനുശോചിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറിയും, പുനരധിവാസ കമ്മിറ്റി ചെയര്‍മാനുമായ ഷാജഹാന്‍ അബ്ദുള്‍ ഖാദര്‍ കുറ്റപ്പെടുത്തി.ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്.രാമചന്ദ്രന്‍, കത്രികടവ് യൂണിറ്റ് പ്രസിഡന്റ് കെ.മുഹമ്മദാലി, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയ പീറ്റര്‍, സംസ്ഥാന സെക്രട്ടറി സിന്ധു രമേഷ്, പച്ചാളം യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് സുരേഷ് ഗോപി, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി കെ.സി.മുരളീധരന്‍, ശ്രീനാഥ് മംഗലത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ബേബി, ട്രഷറര്‍ അജ്മല്‍ കാമ്പായി, ബിനു തേവര, പി.പി.രാഹുല്‍, അനൂപ് ചിറ്റൂര്‍, ദീപു ജോസഫ്, മാര്‍ട്ടിന്‍ ചങ്ങമ്പുഴ, റോയി തേവര  തുടങ്ങിയര്‍ അനുശോചനയോഗത്തില്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌യുവ വ്യാപാരികള്‍ ഹൈക്കോടതി ജംഗ്ഷനില്‍ മെഴുകുതിരി കത്തിച്ച് സി.ജെ.റോയിക്ക് ആദരാജ്ഞലിയും അര്‍പ്പിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു