ഡിഫന്‍ഡര്‍ ഒക്ട ബ്ലാക്ക് പുറത്തിറക്കുന്നു 

ഗ്ലോസ് ഫിനിഷോട് കൂടിയ ഒക്ട ബ്ലാക്ക് 635പിഎസ് 4.4ലിറ്റര്‍ ട്വിന്‍ ടര്‍ബോ മൈല്‍ഡ്‌ഹൈബ്രിഡ് വി8 പവര്‍, നൂതനമായ 6ഡി ഡൈനാമിക്‌സ് സസ്‌പെന്‍ഷന്‍, ഓഫ്‌റോഡ് ഉപയോഗത്തിനായുള്ള ഒക്ട മോഡ് തുടങ്ങിയ ഫീച്ചറുകളോടെയാണ് വിപണിയിലിറങ്ങുന്നത്
കൊച്ചി: പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ട ബ്ലാക്ക് പുറത്തിറക്കുന്നു. ഗ്ലോസ് ഫിനിഷോട് കൂടിയ ഒക്ട ബ്ലാക്ക് 635പിഎസ് 4.4ലിറ്റര്‍ ട്വിന്‍ ടര്‍ബോ മൈല്‍ഡ്‌ഹൈബ്രിഡ് വി8 പവര്‍, നൂതനമായ 6ഡി ഡൈനാമിക്‌സ് സസ്‌പെന്‍ഷന്‍, ഓഫ്‌റോഡ് ഉപയോഗത്തിനായുള്ള ഒക്ട മോഡ് തുടങ്ങിയ ഫീച്ചറുകളോടെയാണ് വിപണിയിലിറങ്ങുന്നത്. ഏത് പ്രതലങ്ങളിലും ഏറ്റവും മികച്ച പ്രകടനം നടത്താനാകുന്ന എസ് യു വിയായ ഒക്ട ബ്ലാക്ക് ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ഒയാസിസിന്റെ ‘ഒയാസിസ് ലൈവ് 25’ന്റെ വാഹന പങ്കാളി കൂടിയാണെന്ന് ഡിഫന്‍ഡര്‍ മാനേജിംഗ് ഡയറക്ടര്‍ മാര്‍ക്ക് കാമറൂണ്‍ പറഞ്ഞു.
പുറംഭാഗത്തെ കറുപ്പ് നിറത്തിന് അനുയോജ്യമായി ഡിഫന്‍ഡര്‍ ഒക്ട ബ്ലാക്കിന്റെ ഇന്റീരിയറില്‍ എബോണി സെമി ആന്‍ലൈന്‍ ലെതര്‍ ക്വാഡ്രാറ്റ് അവതരിപ്പിച്ചിരിക്കുന്നു. ഈ മോഡലില്‍ ഫ്രണ്ട് അണ്ടര്‍ഷീല്‍ഡും പിന്‍ സ്‌കഫ് പ്ലേറ്റുകളും സാറ്റിന്‍ ബ്ലാക്ക് പൗഡര്‍ കോട്ടില്‍ ഫിനിഷ് ചെയ്തിരിക്കുന്നു.

അതേസമയം സാറ്റിന്‍ ബ്ലാക്ക് നിറത്തിലുള്ള റിക്കവറി ഐ കവറും മുന്‍വശത്ത് ഗ്ലോസ് ബ്ലാക്ക് ടൗ ഐ കവറും പിന്നില്‍ ഗ്ലോസ് ബ്ലാക്ക് ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും കോണ്‍ട്രാസ്റ്റിംഗ് ഫിനിഷിംഗ് നല്‍കുന്നു. ഡാഷ്‌ബോര്‍ഡിലുടനീളം, ക്രോസ് കാര്‍ ബീം സാറ്റിന്‍ ബ്ലാക്ക് പൗഡര്‍ കോട്ടിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതേസമയം ഇന്റീരിയര്‍ വിശദാംശങ്ങള്‍ക്കായി ഒരു ഓപ്ഷണല്‍ ചോപ്പ്ഡ് കാര്‍ബണ്‍ ഫൈബര്‍ ഫിനിഷ് തിരഞ്ഞെടുക്കാന്‍ അവസരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിപുതുക്കിയ സിഗ്‌നേച്ചര്‍ ഗ്രാഫിക്കോടുകൂടിയ പുതിയ ഹെഡ്‌ലൈറ്റ് ഡിസൈനും സ്‌മോക്ക്ഡ് ലെന്‍സുകളുള്ള ഫ്‌ലഷ് റിയര്‍ ലൈറ്റുകളും ഒക്ട ബ്ലാക്കിലുണ്ട്. ഏറ്റവും ഉയരവും വീതിയുമുള്ള ഡിഫന്‍ഡര്‍ മോഡലായ ഒക്ട ബ്ലാക്ക് കൂടുതല്‍ കഠിനമായ ഭൂപ്രദേശങ്ങളെ കീഴടക്കാന്‍ പര്യാപ്തമാണൈന്നും മാര്‍ക്ക് കാമറൂണ്‍ പറഞ്ഞു. ഈ മോഡല്‍ അവതരിപ്പിക്കുന്നതിലൂടെ ഡിഫന്‍ഡറിന്റെ ഫീച്ചറുകള്‍ പുതിയ തലത്തിലേക്ക് ഉയരുന്നതായും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു