ഇതോടെ, ഉപയോക്താക്കള്‍ക്ക് ഫോണ്‍പേ ആപ്പില്‍ അവരുടെ കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്യാനും ബില്‍ പേയ്‌മെന്റുകള്‍, റീചാര്‍ജുകള്‍, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും സാധിക്കും
കൊച്ചി :ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കായി ഡിവൈസ് ടോക്കണൈസേഷന്‍ സൊല്യൂഷന്‍ പുറത്തിറക്കുന്നതായി ഫോണ്‍പേ പ്രഖ്യാപിച്ചു. ഇതോടെ, ഉപയോക്താക്കള്‍ക്ക് ഫോണ്‍പേ ആപ്പില്‍ അവരുടെ കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്യാനും ബില്‍ പേയ്‌മെന്റുകള്‍, റീചാര്‍ജുകള്‍, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും സാധിക്കും കൂടാതെ ഇന്‍ഷുറന്‍സ് വാങ്ങലുകള്‍, പിന്‍കോഡില്‍ പേയ്‌മെന്റുകള്‍ നടത്തല്‍ എന്നിവയ്ക്കും ഫോണ്‍പേ പേയ്‌മെന്റ് ഗേറ്റ്‌വേ സേവനങ്ങള്‍ സംയോജിപ്പിച്ചിരിക്കുന്ന ഓണ്‍ലൈന്‍ മര്‍ച്ചന്റുകളുടെ അടുത്തും ഉള്‍പ്പെടെ ഫോണ്‍പേയുടെ എല്ലാത്തരം ഉപയോഗത്തിനും കാര്‍ഡ് ടോക്കണുകള്‍ തടസ്സമില്ലാതെ ഉപയോഗിക്കാന്‍ കഴിയുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.