ലോക പ്രതിരോധ വാരാഘോഷത്തിന്റെ ഭാഗമായി, ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് ലിമിറ്റഡ് സാനോഫി ഹെല്‍ത്‌കെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി തങ്ങളുടെ പങ്കാളിത്തം വിപുലീകരിച്ച് ഇന്ത്യയില്‍ നവീനമായ ഒരു മരുന്നായ ബെഫോര്‍ട്ടസ് (നിര്‍സെവിമാബ്) അവതരിപ്പിക്കുന്നു.
കൊച്ചി: ലോക പ്രതിരോധ വാരാഘോഷത്തിന്റെ ഭാഗമായി, ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് ലിമിറ്റഡ് സാനോഫി ഹെല്‍ത്‌കെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി തങ്ങളുടെ പങ്കാളിത്തം വിപുലീകരിച്ച് ഇന്ത്യയില്‍ നവീനമായ ഒരു മരുന്നായ ബെഫോര്‍ട്ടസ് (നിര്‍സെവിമാബ്) അവതരിപ്പിക്കുന്നു. ബെഫോര്‍ട്ടസില്‍ എന്നത് മുന്‍കൂട്ടി നിറച്ചു വെച്ച (പ്രീഫില്‍ഡ്) ഇഞ്ചക്ഷന്‍ രൂപത്തില്‍ നിര്‍സെവിമാബ് എന്ന മോനോക്ലോണല്‍ ആന്റിബോഡി അടങ്ങിയതാണ്. നവജാതശിശുക്കളിലും ആദ്യത്തെ ആര്‍എസ് വി സീസണില്‍ ജനിക്കുന്നതോ അതില്‍ പ്രവേശിക്കുന്നതോ ആയ ശിശുക്കളിലും ശ്വാസകോശത്തെ ബാധിക്കുന്ന ആര്‍എസ്എവി താഴ്ന്ന ശ്വാസനാള രോഗം തടയുന്നതിനായി ഇത് ഉപയോഗിക്കുന്നു. രണ്ടാം ആര്‍എസ്‌വി സീസണിലും ഗുരുതരമായ ആര്‍എസ്‌വി രോഗത്തിന് ഇരയാകാന്‍ സാധ്യതയുള്ള 24 മാസം വരെയുള്ള കുട്ടികളിലും ഇത് നല്‍കപ്പെടുന്നുവെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

