സ്ത്രീകള്‍ സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തി: ഡോ. ടെസ്സി തോമസ്

തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍  സംഘടിപ്പിച്ച 'ഹാര്‍ട്ടിയന്‍ വിമണ്‍ കോണ്‍ക്ലേവ് -2026' ഉദ്ഘാടനം ശാസ്ത്രജ്ഞയും ഇന്ത്യയുടെ 'മിസൈല്‍ വനിതയുമായ ഡോ. ടെസ്സി തോമസ്  നിര്‍വഹിക്കുന്നു. എസ്. എച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ മാനേജര്‍ ഫാ. വര്‍ഗീസ് കാച്ചപ്പിള്ളി, പ്രിന്‍സിപ്പാള്‍ ഡോ. സി. എസ് ബിജു, കോളേജ് സ്റ്റാഫ് സെക്രട്ടറി ഡോ. റോബി ചെറിയാന്‍, വിമണ്‍ കോണ്‍ക്ലേവ് കോര്‍ഡിനേറ്റര്‍മാരായ ഡോ. ജിനു ജോര്‍ജ്, ഡോ. സ്മിത എസ് എന്നിവര്‍ സമീപം.
എസ്. എച്ച് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന മാറ്റം ഇന്ന് വ്യക്തമായി കാണാനാകുന്നുണ്ടെന്നും ഡോ. ടെസ്സി തോമസ് കൂട്ടിച്ചേര്‍ത്തു.
കൊച്ചി: വിദ്യാഭ്യാസം ലോകത്തെ മാറ്റാന്‍ കഴിയുന്ന ഏറ്റവും ശക്തമായ ആയുധമാണെന്നും, ഈ ശക്തി സ്ത്രീകളുടെ കൈകളിലെത്തുമ്പോള്‍ അവര്‍ സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തിയാകുമെന്നും ശാസ്ത്രജ്ഞയും ഇന്ത്യയുടെ ‘മിസൈല്‍ വനിതയുമായ ഡോ. ടെസ്സി തോമസ് പറഞ്ഞു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കിയതിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഹാര്‍ട്ടിയന്‍ വിമണ്‍ കോണ്‍ക്ലേവ് -2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. ടെസ്സി തോമസ്. ജോലിയുടെ 60 ശതമാനം സ്ത്രീകളാണ് നിര്‍വ്വഹിക്കുന്നത്. ലിംഗസമത്വത്തിലേക്ക് രാജ്യം മുന്നേറുന്നുണ്ടെങ്കിലും,  ഉടമസ്ഥതയില്‍ അവരുടെ പങ്ക് വെറും ഒരു ശതമാനവും ലോകവരുമാനത്തില്‍ പത്ത് ശതമാനവും മാത്രമാണ്. എസ്. എച്ച് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന മാറ്റം ഇന്ന് വ്യക്തമായി കാണാനാകുന്നുണ്ടെന്നും ഡോ. ടെസ്സി തോമസ് കൂട്ടിച്ചേര്‍ത്തു.
പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ  യങ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ് എസ്. എച്ച്. ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വിമണ്‍ സ്റ്റാര്‍ട്ട്-അപ്പ് ‘ഫിവാക് (fewac- forum for the empowerment of women and children’ ) എന്ന സംരംഭത്തിന്റെ ലോഗോ പ്രകാശനവും ഡോ. ടെസ്സി തോമസ് നിര്‍വ്വഹിച്ചു.1975 – 2025 കാലയളവില്‍ കോളേജില്‍ പഠിച്ച് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 50 പൂര്‍വ വിദ്യാര്‍ത്ഥിനികളെ ചടങ്ങില്‍ വേദിയില്‍ ആദരിച്ചു. കൊച്ചി മേയര്‍ അഡ്വ. വി.കെ മിനിമോള്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. എസ്. എച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജര്‍ ഫാ. വര്‍ഗീസ് കാച്ചപ്പിള്ളി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. എസ്. ബിജു, കോളേജ് സ്റ്റാഫ് സെക്രട്ടറി ഡോ. റോബി ചെറിയാന്‍, വിമണ്‍ കോണ്‍ക്ലേവ് കോര്‍ഡിനേറ്റര്‍മാരായ ഡോ. ജിനു ജോര്‍ജ്, ഡോ. എസ്. സ്മിത  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു