ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ പാലക്കാട് തുടങ്ങി

ഗുണമേന്മയുള്ള ആരോഗ്യപരിചരണവും കാഴ്ചശക്തിയുടെ പ്രാധാന്യവും സമൂഹ ക്ഷേമത്തില്‍ നിര്‍ണായകമാണെന്ന് മന്ത്രി എം.വി. രാജേഷ് 
പാലക്കാട്:   ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ പാലക്കാട്ടെ കോഴിക്കോട് ബൈപാസ് റോഡിലെ എച്ച്.എം. ടവേഴ്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  ഗുണമേന്മയുള്ള ആരോഗ്യപരിചരണവും കാഴ്ചശക്തിയുടെ പ്രാധാന്യവും സമൂഹ ക്ഷേമത്തില്‍ നിര്‍ണായകമാണെന്ന് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടു മന്ത്രി എം.വി. രാജേഷ് പറഞ്ഞു. പാലക്കാട് കേന്ദ്രം ആരംഭിച്ചതിലൂടെ പ്രദേശവാസികള്‍ക്ക് സമീപത്തുതന്നെ ഉയര്‍ന്ന നിലവാരത്തിലുള്ള നേത്ര ചികിത്സ ലഭ്യമാകുന്നതായും, ഇത്തരം സംരംഭങ്ങള്‍ സംസ്ഥാനത്തിന്റെ ആരോഗ്യരംഗം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

നഗരസഭ ചെയര്‍മാന്‍ പി. സ്മിതിഷ് ചടങ്ങില്‍ അധ്യക്ഷനും നടന്‍ രാജേഷ് ഹെബ്ബര്‍  മുഖ്യാതിഥിയുമായിരുന്നു. പാലക്കാട് കേന്ദ്രം ആരംഭിച്ചതിലൂടെ കേരളത്തില്‍ ധാര്‍മികവും നൂതനവുമായ നേത്ര ചികിത്സ ലഭ്യമാക്കുന്നതിനുള്ള സ്ഥാപനത്തന്റെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ റീജിയണല്‍ ഹെഡ്  ക്ലിനിക്കല്‍ സര്‍വീസസ് ഡോ. എസ്. സൗന്ദരി പറഞ്ഞു. ഓപ്പറേഷന്‍സ് ആന്‍ഡ് ബിസിനസ് വൈസ് പ്രസിഡന്റ് ധീരജ് ഇ. ടി,  ഡോ. രാജഗോപാലന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു