ആരോഗ്യ പരിചരണ മേഖലയിലെ, ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും, മികച്ച സംഭാവനകളും, ഒപ്പം എകെഎംജി എമിറേറ്റ്‌സ് സ്ഥാപിക്കുന്നതിലും സംഘടനയെ വളര്‍ത്തുന്നതിലും വഹിച്ച നിര്‍ണായക പങ്കും പരിഗണിച്ചാണ് അവാര്‍ഡ്.
കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് (എകെഎംജി) എമിറേറ്റ്‌സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പന് എകെഎംജിയുടെ മറായ 2025 (MARAAYA) 2025 ബൈന്വല്‍ കണ്‍വെന്‍ഷനില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. റാസല്‍ഖൈമയിലെ കള്‍ച്ചറല്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ പരിചരണ മേഖലയിലെ, ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും, മികച്ച സംഭാവനകളും, ഒപ്പം എകെഎംജി എമിറേറ്റ്‌സ് സ്ഥാപിക്കുന്നതിലും സംഘടനയെ വളര്‍ത്തുന്നതിലും വഹിച്ച നിര്‍ണായക പങ്കും പരിഗണിച്ചാണ് അവാര്‍ഡ്.
പല ദശാബ്ദങ്ങളിലൂടെ, എകെഎംജി കൈവരിച്ച വളര്‍ച്ചയും, ആഗോളരംഗത്തെ കൂട്ടായ്മകളുടെ വിപുലീകരണവും, യുഎഇയില്‍ എകെഎംജി എമിറേറ്റ്‌സിന്റെ വളര്‍ച്ചയും മലയാളി ഡോക്ടര്‍മാര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന അംഗീകാരവും, നേട്ടങ്ങളും വ്യക്തമാക്കുന്നതാണെന്ന് അവാര്‍ഡ് നേട്ടത്തെക്കുറിച്ച് സംസാരിച്ച, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, എകെഎംജി എമിറേറ്റ്‌സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ പുരോഗതിയില്‍ വിശ്വസിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍, ലോകമെമ്പാടും ആരോഗ്യ പരിചരണ രംഗത്തിന്റെ നിലവാരവും, പ്രൊഫഷണല്‍ മികവും ഉയര്‍ത്തുന്നതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എകെഎംജി കുടുംബത്തിന്റെ എല്ലാ അംഗങ്ങളുമായി ഈ അവാര്‍ഡ് പങ്കുവയ്ക്കുന്നതായും ഡോ.ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു. ഡോ. ആസാദ് മൂപ്പന്‍, 1987ല്‍ ദുബായില്‍ ആരംഭിച്ച ഒരു ക്ലിനിക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ യാത്ര ആരംഭിച്ചത്.
ഉയര്‍ന്ന ഗുണനിലവാരമുളള ആരോഗ്യ പരിചരണം എല്ലാവര്‍ക്കും പ്രാപ്യമായ നിലയില്‍ അനായാസം ലഭ്യമാകുന്ന നിലയില്‍ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ, മുന്നേറിയ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനെ ഏഴ് രാജ്യങ്ങളിലായി 927ലധികം യൂണിറ്റുകളുള്ള ഒരു ആഗോള ആരോഗ്യ പരിചരണ ശൃംഖലയാക്കി ഡോ. ആസാദ് മൂപ്പന്‍ ഇന്ന് മാറ്റിയിരിക്കുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകള്‍ ആരോഗ്യ പരിചരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഇന്ന്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജിസിസിയിലെയും, ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവനദാതാക്കളിലൊന്നായി ഉയര്‍ന്നിരിക്കുന്നു. ജിസിസിയില്‍ ആസ്റ്ററിന്റെ ശൃംഖലയില്‍ 15 ഹോസ്പിറ്റലുകള്‍, 122 ക്ലിനിക്കുകള്‍, 313 ഫാര്‍മസികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. കൂടാതെ ആസ്റ്ററിന്റെ എല്ലാ സേവനങ്ങളും സംയോജിപ്പിക്കുന്ന myAster എന്ന ഏകജാലക ഡിജിറ്റല്‍ ഹെല്‍ത്ത് പഌറ്റ്‌ഫോമുമുണ്ട്. ഇന്ത്യയില്‍, ആസ്റ്ററിന് 5 സംസ്ഥാനങ്ങളിലായി 19 ഹോസ്പിറ്റലുകള്‍, 13 ക്ലിനിക്കുകള്‍, 203 ഫാര്‍മസികള്‍, കൂടാതെ 254 ലാബുകള്‍, പേഷ്യന്റ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ എന്നിവയുണ്ട്.