വൈവിധ്യമാര്‍ന്ന കാഴ്ചകളും ആഘോഷങ്ങളും;സഞ്ചാരികളെക്കാത്ത് ദുബായ്

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍, മരുഭൂമി സഫാരികള്‍, ക്യാമ്പിംഗ്, വിന്റര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി വിവിധ കാഴ്ചകളും ആഘോഷപരിപാടികളുമൊരുക്കി ദുബായ് ഡിസംബര്‍ മാസത്തെ വരവേല്‍ക്കാനൊരുങ്ങുന്നു. തണുത്ത കാലാവസ്ഥ, ഔട്ട്‌ഡോര്‍ അനുഭവങ്ങള്‍, ഉത്സവാഘോഷങ്ങള്‍ എന്നിവ കുടാതെ യുഎഇ ദേശീയ ദിനവും എമിറേറ്റ്‌സ് ദുബായ് 7 എസ്, പുതുവത്സരാഘോഷങ്ങളും ഡിസംബറില്‍ നടക്കും.ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 30ാമത് പതിപ്പ് 2024 ഡിസംബര്‍ 6 മുതല്‍ 2025 ജനുവരി 12 വരെ നടക്കും.. നഗരത്തിലെ ഏറ്റവും ജനപ്രിയ റീട്ടെയില്‍ കേന്ദ്രങ്ങളായ ദുബായ് മാള്‍, മാള്‍ ഓഫ് എമിറേറ്റ്‌സ് എന്നിവയിലുള്‍പ്പെടെ നടക്കുന്ന ഡിഎസ്എഫ് ഡിസംബര്‍ 6 മുതല്‍ 8 വരെ അരങ്ങേറുന്ന 321 ഫെസ്റ്റിവലോടെയാണ് ആരംഭിക്കുന്നത്.

ഔട്ട്‌ഡോര്‍ അനുഭവങ്ങളുടെ ഭാഗമായി മരുഭൂമി സഫാരികള്‍, കാല്‍നടയാത്ര, മൗണ്ടന്‍ ബൈക്കിംഗ്, ശുദ്ധജല തടാകങ്ങളില്‍ കയാക്കിംഗ്, ക്യാമ്പിംഗ്, ഗ്ലാംപിംഗ് എന്നിവയുടെ ഭാഗമാകാം..അറ്റ്‌ലാന്റിസ്, ദി പാം, ജുമൈറയിലെ വൈല്‍ഡ് വാഡി എന്നിവയുള്‍പ്പെടെ ദുബായിലെ ജനപ്രിയ വാട്ടര്‍പാര്‍ക്കുകളില്‍ കുടുംബസമേതം ആഘോഷിക്കാനുള്ള അവസരവും ഈ ഡിസംബറില്‍ ലഭിക്കും, ദുബായിലെ വിന്റര്‍ സിറ്റി, ദുബായ് മീഡിയ സിറ്റി, ആംഫിതിയേറ്ററിലെ വിന്റര്‍ ഡിസ്ട്രിക്റ്റ്, സൂക്ക് മദീനത്ത് ജുമൈറയുടെ ക്രിസ്മസ് മാര്‍ക്കറ്റ്, ഹബ്തൂര്‍ പാലസ് ദുബായിലെ വിന്റര്‍ ഗാര്‍ഡന്‍ എന്നിവയാണ് മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. ഉം സുഖീമിലെ കൈറ്റ് ബീച്ച് ഉള്‍പ്പെടെ നിരവധി ബീച്ചുകളും ഈ ശൈത്യകാലത്ത് സഞ്ചാരികള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.

 

Spread the love