കഴിവുകള്‍ വികസിപ്പിക്കുന്നതിനും ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സാഹസികതകള്‍ നേടുന്നതിനും സമൂഹത്തിന് സംഭാവനകള്‍ നല്‍കുന്നതിനും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട പുരസ്‌കാരമാണ് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് അവാര്‍ഡ്. 2024-25 അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസില്‍ മസിന്‍ കാഴ്ചവെച്ച മികവാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്.
കൊച്ചി: കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും തിളക്കമാര്‍ന്ന അംഗീകാരവുമായി കൊച്ചിയിലെ ജിപിഎസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മസിന്‍ ഷഫീഖ് അഹമ്മദ്. പ്രമുഖ ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് പുരസ്‌കാരത്തിന്റെ വെങ്കല മെഡല്‍ നേടിയാണ് മസിന്‍ ശ്രദ്ധേയനായത്. 2024-25 അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസില്‍ മസിന്‍ കാഴ്ചവെച്ച മികവാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. കഴിവുകള്‍ വികസിപ്പിക്കുന്നതിനും ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സാഹസികതകള്‍ നേടുന്നതിനും സമൂഹത്തിന് സംഭാവനകള്‍ നല്‍കുന്നതിനും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു പുരസ്‌കാരമാണ് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് അവാര്‍ഡ്. ബ്രിട്ടനിലെ എഡിന്‍ബര്‍ഗ് ഡ്യൂക്കായിരുന്ന പ്രിന്‍സ് ഫിലിപ്പ് ആണ് 1956ല്‍ ഈ പുരസ്‌കാരത്തിന് തുടക്കമിട്ടത്. ഇത് ലോകത്തിലെ ഏറ്റവും വലിയ യുവജന നേട്ടത്തിനുള്ള പുരസ്‌കാരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഈ പുരസ്‌കാരം നേടുക എന്നത് ഒട്ടും എളുപ്പമല്ലെന്നും എന്നാല്‍, മസിന്റെ അക്ഷീണമായ പരിശ്രമവും നിശ്ചയദാര്‍ഢ്യവുമാണ് ഈ വലിയ അംഗീകാരത്തിന് പിന്നിലെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.നിലവില്‍ ജിപിഎസ് ബ്രൂക്‌സില്‍ ഡിപി വണ്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് മസിന്‍ ഷഫീഖ്

