സൈബര്‍ കുറ്റവാളികള്‍ അതിവേഗം വലയിലാകും; ഇ സീറോ എഫ്‌ഐആറുമായി കേന്ദ്രം

ഡല്‍ഹിക്ക് വേണ്ടി പൈലറ്റ് പദ്ധതിയായി ആരംഭിച്ച പുതിയ സംവിധാനം എന്‍സിആര്‍പിയിലോ 1930ലോ ഫയല്‍ ചെയ്ത 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള( ആരംഭ പരിധി ) സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെ എഫ്‌ഐആറുകളാക്കി മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ പറഞ്ഞു.
ന്യൂഡല്‍ഹി: കുറ്റവാളികളെ അഭൂതപൂര്‍വമായ വേഗതയില്‍ അതിദ്രുതം പിടികൂടുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) പുതിയ ഇസീറോ എഫ്‌ഐആര്‍ സംരംഭം ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ പറഞ്ഞു. ഡല്‍ഹിക്ക് വേണ്ടി പൈലറ്റ് പദ്ധതിയായി ആരംഭിച്ച പുതിയ സംവിധാനം എന്‍സിആര്‍പിയിലോ 1930ലോ ഫയല്‍ ചെയ്ത 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള( ആരംഭ പരിധി ) സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെ എഫ്‌ഐആറുകളാക്കി മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ പറഞ്ഞു. സൈബര്‍ കുറ്റവാളികള്‍ക്കെതിരെ ദ്രുതഗതിയിലുള്ള അന്വേഷണവും തുടര്‍ നടപടികളും സ്വീകരിക്കാന്‍ കഴിയുന്ന ഈ പുതിയ സംവിധാനം ഉടന്‍ തന്നെ രാജ്യമെമ്പാടും വ്യാപിപ്പിക്കും. സൈബര്‍ സുരക്ഷിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി മോദി ഗവണ്‍മെന്റ് സൈബര്‍ സുരക്ഷാ ശൃംഖല ശക്തിപ്പെടുത്തുകയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സൈബര്‍ സുരക്ഷിത ഭാരതം’ എന്ന വീക്ഷണം കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതില്‍, തട്ടിപ്പിന് ഇരയായവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, ഇന്ത്യന്‍ സൈബര്‍ െ്രെകം കോര്‍ഡിനേഷന്‍ സെന്ററിന്റെ (ക4ഇ) അടുത്തിടെ നടന്ന അവലോകന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ സംരംഭം നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഉടനടി നടപടിയെടുക്കാനുമായിനാഷണല്‍ സൈബര്‍ െ്രെകം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലും (NCRP) നാഷണല്‍ സൈബര്‍ െ്രെകം ഹെല്‍പ്പ് ലൈന്‍ 1930 ഉം പ്രാപ്തമാക്കിയിട്ടുണ്ട്. പുതുതായി അവതരിപ്പിച്ച നടപടിക്രമത്തില്‍ I4C യുടെ എന്‍ സി ആര്‍ പി സംവിധാനം, ഡല്‍ഹി പോലീസിന്റെ ഇഎഫ്‌ഐആര്‍ സംവിധാനം, നാഷണല്‍ െ്രെകം റെക്കോര്‍ഡ് ബ്യൂറോയുടെ (NCRB) ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് & സിസ്റ്റംസ് (ഇഇഠചട) എന്നിവ സംയോജിപ്പിച്ചിരിക്കുന്നു .
ഇനി മുതല്‍ എന്‍ സി ആര്‍ പി യിലും 1930ലും ലഭിക്കുന്ന 10 ലക്ഷംരൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക നഷ്ടങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഡല്‍ഹിയിലെ ഇെ്രെകം പോലീസ് സ്‌റ്റേഷനില്‍ സ്വയമേവ സീറോ എഫ്‌ഐആര്‍ ആയി രജിസ്റ്റര്‍ ചെയ്യപ്പെടും. ഇത് ഉടനടി ബന്ധപ്പെട്ട പ്രാദേശിക സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറും. പരാതിക്കാര്‍ക്ക് 3 ദിവസത്തിനുള്ളില്‍ സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് സീറോ എഫ്‌ഐആര്‍ ഒരു സാധാരണ എഫ്‌ഐആറാക്കി മാറ്റാം.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ആചടട) യുടെ വകുപ്പ് 173 (1), 1(ശശ) അനുസരിച്ചുള്ള പുതിയ വ്യവസ്ഥകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഡല്‍ഹി പോലീസും ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ െ്രെകം കോര്‍ഡിനേഷന്‍ സെന്ററും (ക4ഇ) ഏകോപിച്ചു പ്രവര്‍ത്തിക്കുന്നു. പ്രാദേശിക അധികാരപരിധി പരിഗണിക്കാതെ ഇലക്ട്രോണിക് രീതിയില്‍ എഫ്‌ഐആര്‍ നല്‍കുന്ന ഈ പ്രക്രിയ (ഇസീറോ എഫ്‌ഐആര്‍)തുടക്കത്തില്‍ ഡല്‍ഹിയില്‍ പൈലറ്റ് പദ്ധതിയായി ആരംഭിക്കും. തുടര്‍ന്ന് ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. എന്‍സിആര്‍പിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നിര്‍ദ്ദിഷ്ട സ്വഭാവമുള്ള സൈബര്‍ െ്രെകം പരാതികളില്‍ ഇഎഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പിന്നീട് അവ അധികാരപരിധിയിലുള്ള പോലീസ് സ്‌റ്റേഷനുകളിലേക്ക് കൈ മാറുന്നതിനും ഡല്‍ഹിയിലെ ഇെ്രെകം പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി
ഈ സംരംഭം എന്‍സിആര്‍പി/1930 പരാതികളെ എഫ്‌ഐആറുകളാക്കി മാറ്റുന്ന പ്രക്രിയ സുഗമമാക്കും. ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം എളുപ്പത്തില്‍ വീണ്ടെടുക്കാനും സൈബര്‍ കുറ്റവാളികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ത്വരിതപ്പെടുത്താനും ഈ പദ്ധതി സഹായിക്കും. അടുത്തിടെ അവതരിപ്പിച്ച പുതിയ ക്രിമിനല്‍ നിയമങ്ങളിലെ വ്യവസ്ഥകളും ഇത് പ്രയോജനപ്പെടുത്തുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു