ഈസ്‌റ്റേണ്‍ ഇനി പുതിയ
രൂപത്തിലും രുചിയിലും

പുതിയ ലോഗോ, ബ്രാന്‍ഡ് ഐഡന്റിറ്റി, ഒപ്പം ഷവര്‍മ മസാല, കബ്‌സ മസാല എന്നിവയടങ്ങുന്ന’ഫ്‌ളേവേഴ്‌സ് ഓഫ് അറേബ്യ’ എന്ന പുതിയ ഉല്‍പ്പന്ന ശ്രേണിയും അവതരിപ്പിച്ചു

 

കൊച്ചി: പുതിയ രൂപത്തിലും രുചിയിലും ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം നല്‍കാനൊരുങ്ങുകയാണ് ഈസ്‌റ്റേണ്‍. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഉപഭോക്താക്കളുടെ മാറുന്ന ഇഷ്ടങ്ങള്‍ കൂടി പരിഗണിച്ച്, സ്വയം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്ന് ഈസ്‌റ്റേണ്‍ സിഇഒ ഗിരീഷ് നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പുതിയ ലോഗോയും ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി എത്തുന്ന ഈസ്‌റ്റേണ്‍, തങ്ങളുടെ പൈതൃകം കാത്തുസൂക്ഷിച്ച് കൊണ്ടുള്ള ഒരു നവീകരണമാണ് ലക്ഷ്യമിടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെയും മസാലകളുടെയും വിവിധ പാചക വിഭവങ്ങള്‍ ഒരുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈസ്‌റ്റേണ്‍, പുതിയ ലോഗോയിലും പാക്കേജിംഗിലും നാല് പതിറ്റാണ്ടിന്റെ സത്തയും ആധുനികതയും ഒരുപോലെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

മാറ്റത്തിന്റെ ഭാഗമായി, ‘ഫ്‌ളേവേഴ്‌സ് ഓഫ് അറേബ്യ’ എന്ന പുതിയ ഭക്ഷണ ഉല്‍പ്പന്ന ശ്രേണിയും ഈസ്‌റ്റേണ്‍ വിപണിയില്‍ ഇറക്കി. മലയാളികളുടെ പ്രിയപ്പെട്ട അറേബ്യന്‍ വിഭവങ്ങളെ കേരളത്തിന്റെ വീട്ടകങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഉല്‍പ്പന്നങ്ങളുടെ ലക്ഷ്യം. ഷവര്‍മ മസാല, കബ്‌സ മസാല എന്നിവയാണ് ആദ്യമായി പുറത്തിറക്കുന്നത്. 50 ഗ്രാമിന് 50 രൂപയാണ് വില. എല്ലാ റീട്ടെയില്‍ സ്‌റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. മാറ്റങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഒരു പുതിയ മാറ്റത്തിനാണ് ഈസ്‌റ്റേണ്‍ ശ്രമിക്കുന്നത്. ഇത്രയും വര്‍ഷം കൊണ്ടുണ്ടാക്കിയ പാരമ്പര്യത്തെ അതേ പടി നിലനിര്‍ത്തിയുള്ള പുതിയ മാറ്റം കൂടുതല്‍ പേരിലേക്ക് തങ്ങളുടെ സേവനങ്ങള്‍ എത്തിക്കാന്‍ സാധിക്കും. ഈ മാറ്റത്തിന് നാന്ദി കുറിച്ച് കൊണ്ട് അറേബ്യന്‍ വിഭവങ്ങളുടെ പുതിയ ശ്രേണിയായ ‘ഫ്‌ളേവേഴ്‌സ് ഓഫ് അറേബ്യ’ കൂടി ഞങ്ങള്‍ അവതരിപ്പിക്കുകയാണെന്നും ഗിരീഷ് നായര്‍ പറഞ്ഞു. റെസ്‌റ്റോറന്റ് ശൈലിയിലുള്ള അറേബ്യന്‍ രുചികള്‍ വീട്ടിലെ അടുക്കളകളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടുള്ള ‘ഹബീബി, കം ഹോം’ കാമ്പെയ്‌നോടൊപ്പമാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കിയത്.

Spread the love