കോഴിക്കറിയുടെ കഥ പറഞ്ഞ് ഈസ്‌റ്റേണിന്റെ ‘ചിക്കന്‍ സോങ് ‘

മലയാളിയുടെ ദൈനംദിന ജീവിതത്തിലും ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ കോഴിക്കറി വിഭവത്തോടുള്ള  ആദരമാണ് ഈ സംഗീത ശില്‍പ്പം. 
കൊച്ചി: ലോക ചിക്കന്‍ കറി ദിനത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട വിഭവത്തിന് സംഗീതാര്‍ച്ചനയുമായി ഈസ്‌റ്റേണ്‍. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കോര്‍ത്തിണക്കി ‘ചിക്കന്‍ സോങ് ‘എന്ന പേരില്‍ ഫോക്ക്‌റോക്ക് മ്യൂസിക് ഫിലിം പുറത്തിറക്കി. പാട്ടിന്റെ  പ്രകാശനം  മറൈന്‍ ഡ്രൈവ് വിവാന്തയില്‍ നടന്നു. പിന്നണി ഗായകന്‍ സൂരജ് സന്തോഷും നടന്‍ മണിക്കുട്ടനും അണിനിരക്കുന്ന ചിത്രത്തില്‍ നാടന്‍ തനിമയും ആധുനിക താളവും ഒത്തുചേരുന്നു. മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സുഹൈല്‍ കോയയുടേതാണ് വരികള്‍. കേരളത്തില്‍ ചിക്കന്‍ കറി എന്നത് വെറുമൊരു വിഭവമല്ല മറിച്ച് അതൊരു വികാരമാണെന്ന് ഈസ്‌റ്റേണ്‍ സി.ഇ.ഒ ഗിരീഷ് നായര്‍ പറഞ്ഞു. മലയാളിയുടെ ദൈനംദിന ജീവിതത്തിലും ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ കോഴിക്കറി വിഭവത്തോടുള്ള  ആദരമാണ് ഈ സംഗീത ശില്‍പ്പം.  സാധാരണക്കാരന്റെ പ്രാതല്‍ മുതല്‍ വലിയ ആഘോഷങ്ങളിലെ വിരുന്നുകളില്‍ വരെ കോഴിക്കറി എങ്ങനെ ഒരു വികാരമായി മാറുന്നു എന്ന് ഈ ലഘുചിത്രം വരച്ചുകാട്ടുന്നു. തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രുചിഭാഷയായി ചിക്കന്‍ കറിയെ അടയാളപ്പെടുത്തുന്ന ചിത്രത്തില്‍ ഈസ്‌റ്റേണ്‍ ചിക്കന്‍ മസാലയാണ് താരം. പരമ്പരാഗത പരസ്യരീതികളില്‍ നിന്ന് മാറി ഒരു സാംസ്‌കാരിക കഥാഖ്യാനമാണ് ഈസ്‌റ്റേണ്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി കേരളത്തിലെ അടുക്കളകളുടെ ഭാഗമായ ഈസ്‌റ്റേണ്‍ ചിക്കന്‍ മസാലയുടെ പ്രസക്തി സംഗീതത്തിലൂടെ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പ്രവീണ്‍ രാമസ്വാമി പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു