സ്‌കെച്ചിംഗ്, ഫോട്ടോകള്‍ എഡിറ്റ് ചെയ്യല്‍, കുറിപ്പ് എടുക്കല്‍ എന്നിവയെല്ലാം കൃത്യതയോടെ ചെയ്യുന്ന സ്‌റ്റൈലസ് പെന്നുമായി വരുന്ന മോട്ടറോള എഡ്ജ് 60 സ്‌റ്റൈലസിനു 21,999 മുതല്‍ വില ആരംഭിക്കുന്നു.
കൊച്ചി: സെഗ്‌മെന്റിലെ ആദ്യത്തെ ബില്‍റ്റ്ഇന്‍ സ്‌റ്റൈലസ് പെന്നുമായി മോട്ടറോള എഡ്ജ് 60 സ്‌റ്റൈലസ് പുറത്തിറക്കി. എഐ സ്‌കെച്ച് ടു ഇമേജ്, സെഗ്‌മെന്റിലെ മികച്ച സോണി ലൈറ്റിയ 700സി 50എംപി ക്യാമറ, മോട്ടോ എഐ സവിശേഷതകള്‍, 6.7′ സൂപ്പര്‍ എച്ച്ഡി 1.5കെ ഫ്‌ലാറ്റ് ഡിസ്‌പ്ലേ എന്നിവയെല്ലാം വരുന്നതാണ് എഡ്ജ് 60 സ്‌റ്റൈലസ്. ഒപ്പം, പ്രീമിയം വീഗന്‍ ലെതര്‍ ഫിനിഷുള്ള നേര്‍ത്ത, ഭാരം കുറഞ്ഞ ഡിസൈനില്‍ മികച്ച മിലിട്ടറിഗ്രേഡ് പരിരക്ഷ, ഐപി68 അണ്ടര്‍വാട്ടര്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്.
സ്‌കെച്ചിംഗ്, ഫോട്ടോകള്‍ എഡിറ്റ് ചെയ്യല്‍, കുറിപ്പ് എടുക്കല്‍ എന്നിവയെല്ലാം കൃത്യതയോടെ ചെയ്യുന്ന സ്‌റ്റൈലസ് പെന്നുമായി വരുന്ന മോട്ടറോള എഡ്ജ് 60 സ്‌റ്റൈലസിനു 21,999 മുതല്‍ വില ആരംഭിക്കുന്നു. 8 ജിബി റാം + 256 ജിബി സ്‌റ്റോറേജില്‍ പാന്റോണ്‍ സര്‍ഫ് ദി വെബ്, പാന്റോണ്‍ ജിബ്രാള്‍ട്ടര്‍ സീ എന്നീ നിറങ്ങളില്‍ എഡ്ജ് 60 സ്‌റ്റൈലസ് ഫ്‌ലിപ്കാര്‍ട്ട്, മോട്ടറോള.ഇന്‍, റീട്ടൈല്‍ സ്‌റ്റോറുകള്‍ എന്നിവയില്‍ ലഭ്യമാണ്.