കടവന്ത്ര രാജീവ് ഗാന്ധി റീജ്യണല്‍ സ്‌പോര്‍ടസ് സെന്ററില്‍ നടന്ന യോഗം റീജ്യണല്‍ സ്‌പോര്‍ടസ് സെന്റര്‍ സെക്രട്ടറി എസ്.എ.എസ് നവാസ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് താരിഖ്, ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഇന്‍ഡ്യാ നോമിനി ഹാരി റാഫേല്‍, സ്‌പോര്‍ടസ് കൗണ്‍സില്‍ നോമിനിയായി മാര്‍ക്കോസ് ബ്രിസ്‌റ്റോ എന്നിവരെ എറണാകുളം ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരിച്ചു. കടവന്ത്ര രാജീവ് ഗാന്ധി റീജ്യണല്‍ സ്‌പോര്‍ടസ് സെന്ററില്‍ നടന്ന യോഗം റീജ്യണല്‍ സ്‌പോര്‍ടസ് സെന്റര്‍ സെക്രട്ടറി എസ്.എ.എസ് നവാസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.ബി രാജേഷ് ഉപഹാരം നല്‍കി. അസോസിയേഷന്‍ സെക്രട്ടറി ബി.ബാബു, ട്രഷറര്‍ എ.കെ അജിത് എന്നിവര്‍ സംസാരിച്ചു.

