രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇ കെ നാരായണന്‍ സ്‌ക്വയറിന്റെ ദൃശ്യ രൂപ ഭംഗി വരുത്തി നവീകരിക്കുന്ന പ്രവര്‍ത്തനം നടക്കുന്നത്. അറുപത്തിയഞ്ച് ലക്ഷം രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ചിലവ് പ്രതീക്ഷിക്കുന്നത്
കൊച്ചി: കൊച്ചിയുടെ മുന്‍ മേയര്‍ ഇ.കെ. നാരായണന്റെ പേരില്‍ പളളുരുത്തിയില്‍ സ്ഥിതി ചെയ്യുന്ന ഇ കെ നാരായണന്‍ സ്‌ക്വയറിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചി എംഎല്‍എ കെ ജെ മാക്‌സി നിര്‍വഹിച്ചു. പള്ളുരുത്തിയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു ഇടങ്ങളില്‍ ഒന്നാണ് ഇ കെ നാരായണന്‍ സ്‌ക്വയര്‍.
രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇ കെ നാരായണന്‍ സ്‌ക്വയറിന്റെ ദൃശ്യ രൂപ ഭംഗി വരുത്തി നവീകരിക്കുന്ന പ്രവര്‍ത്തനം നടക്കുന്നത്. അറുപത്തിയഞ്ച് ലക്ഷം രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ചിലവ് പ്രതീക്ഷിക്കുന്നത്. കൊച്ചി കപ്പല്‍ശാലയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടായ മുപ്പത് ലക്ഷം രൂപ ഉപയോഗിച്ചായിരിക്കും പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. ഓപ്പണ്‍ സ്റ്റേജ്, മെച്ചപ്പെട്ട ലൈറ്റിംഗ് സംവിധാനം, ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്‌ലറ്റ് സംവിധാനം, ചുറ്റുമതില്‍ എന്നിവയുടെ നിര്‍മ്മാണമാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നടത്തുന്നത്.മേയര്‍ അഡ്വ എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു