നിര്‍ധനര്‍ക്ക് കൈത്താങ്ങായി എറണാകുളം മാര്‍ക്കറ്റ് സ്റ്റാള്‍ ആസോസിയേഷന്‍; സൗജന്യ പച്ചക്കറിക്കിറ്റുകള്‍ വിതരണം ചെയ്തു

ഓണത്തോടനുബന്ധിച്ച്  എറണാകുളം മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് നല്‍കുന്ന  സൗജന്യമായി പച്ചക്കറിക്കിറ്റുകളുടെ വിതരണോദ്ഘാടനം ടി.ജെ വിനോദ് എം.എല്‍.എ നിര്‍വ്വഹിക്കുന്നു. എന്‍.എച്ച് ഷമീദ്, സി.ജെ ജോര്‍ജ്ജ്, പി.നിസാര്‍, വി.ഇ അന്‍വര്‍, എല്‍.എ ജോഷി, ടി.എച്ച് നാസര്‍,  കെ.പി ബിനു, വി. എ അന്‍സിയ, മനുജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
വര്‍ഷങ്ങളായി മുടങ്ങാതെ നടത്തിവരുന്ന അസോസിയേഷന്റെ  ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകാപരമാണൈന്ന് ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു
കൊച്ചി:  ഓണത്തോടനുബന്ധിച്ച്  എറണാകുളം മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക്  സൗജന്യമായി പച്ചക്കറിക്കിറ്റുകള്‍ വിതരണം ചെയ്തു. ടി.ജെ വിനോദ് എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വര്‍ഷങ്ങളായി മുടങ്ങാതെ നടത്തിവരുന്ന അസോസിയേഷന്റെ  ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകാപരമാണൈന്ന് ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തിലെ അര്‍ഹരായ ആളുകള്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഷങ്ങളായി സൗജന്യപച്ചക്കറി വിതരണം നടപ്പിലാക്കി വരുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി  എന്‍.എച്ച് ഷമീദ് പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് സി.ജെ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ. എ അന്‍സിയ മുഖ്യഅതിഥിയായിരുന്നു. കൗണ്‍സിലര്‍ മനു ജേക്കബ്, കേരള മര്‍ച്ചന്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി. നിസാര്‍, കെഎംസിസി ജനറല്‍ സെക്രട്ടറി വി.ഇ അന്‍വര്‍,മുന്‍ പ്രസിഡന്റുമാരായ എല്‍.എ ജോഷി, മുഹമ്മദ് സഗിര്‍, സി.ഐ.ടി.യു ബ്രാഞ്ച് സെക്രട്ടറി ശശി കുമാര്‍, എറണാകുളം മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി.എച്ച് നാസര്‍, ട്രഷറര്‍ കെ.പി ബിനു തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു