കുട്ടനാട്, പാതിരാമണല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ആവിഷ്‌കരിക്കുന്ന പാക്കേജിനായി പ്രത്യേക ബോട്ടുകള്‍ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലുള്ള ഡെസേര്‍ട്ട് സഫാരി മാതൃകയില്‍ പ്രത്യേക ടൂറിസം പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടനാട്, പാതിരാമണല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ആവിഷ്‌കരിക്കുന്ന പാക്കേജിനായി പ്രത്യേക ബോട്ടുകള്‍ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം, സാംസ്‌കാരിക വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പാക്കേജ് അന്യം […]
ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് വീഗന്‍ ഐസ്ഡ്ക്രീമെന്ന് കെ.എസ്.ഇ ചെയര്‍മാന്‍ ടോം ജോസ് പറഞ്ഞു. കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബ്രാന്‍ഡ് അംബാസിഡര്‍ കല്യാണി പ്രിയദര്‍ശനാണ് ഉത്പന്നം പുറത്തിറക്കിയത്.ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് വീഗന്‍ ഐസ്ഡ്ക്രീമെന്ന് കെ.എസ്.ഇ ചെയര്‍മാന്‍ ടോം ജോസ് പറഞ്ഞു.മുംബെ, തമിഴ്‌നാട് […]
കൊച്ചി: കടലാഴങ്ങളിലെ വിസ്മയ കാഴ്ചകള്‍ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം. 78ാമത് സ്ഥാപകദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനം കാണാന്‍ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് തീരക്കടലില്‍ ചത്ത് കരക്കടിഞ്ഞ ഒരു ഭീമന്‍ തിമിംഗലത്തിന്റെ അസ്ഥികൂടം പ്രദര്‍ശനത്തില്‍ പ്രത്യേക ശ്രദ്ധനേടി. തിമിംഗലങ്ങള്‍ കരക്കടിയുന്നത് കൂടിവരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതിനുള്ള വേദിയായി പ്രദര്‍ശനം മാറി. സമുദ്ര സസ്തനികളുടെയും വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം ഗവേഷകര്‍ വിശദീകരിച്ചു.മുവായിരത്തോളം കടല്‍ജീവജാലങ്ങളുടെ […]
സെന്‍സര്‍ ഗവേഷണത്തിന് ധനസഹായം തടസ്സമാകില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര ഇലക്ട്രോണിക്‌സ്‌ഐടി മന്ത്രാലയ പ്രതിനിധികള്‍ വ്യക്തമാക്കി. കൊച്ചി: ഉപകരണഭാഗങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുകയും അതുവഴി ആഗോളതലത്തിലുള്ള സെന്‍സര്‍ ഉപകരണങ്ങളുടെ വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയുമാണ് വേണ്ടതെന്ന് ഇന്‍ഫോപാര്‍ക്കില്‍ നടക്കുന്ന സെന്‍സേഴ്‌സ് ആന്‍ഡ് ആക്ചുവേറ്റേഴ്‌സ് അന്താരാഷ്ട്ര സമ്മേളനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സെന്‍സര്‍ ഗവേഷണത്തിന് ധനസഹായം തടസ്സമാകില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര ഇലക്ട്രോണിക്‌സ്‌ഐടി മന്ത്രാലയ പ്രതിനിധികള്‍ വ്യക്തമാക്കി.മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ്(എംഇഎംഎസ്), സെന്‍സര്‍ മേഖലയില്‍ ഇന്ത്യക്ക് അനന്തമായ സാധ്യതയാണുള്ളതെന്നും സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ നടന്ന […]
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച 0484 ലോഞ്ച് വിജയകരമായ 100 ദിനങ്ങള്‍ പിന്നിടുകയാണ്. ഇതിനകം 7,000ത്തിലധികം അതിഥികളാണ് ലോഞ്ച് സേവനം ഉപയോഗപ്പെടുത്തിയത്. 4,000ത്തോളം ബുക്കിംഗുകളും നടന്നു. യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനം ലഭ്യമാണ്. സിയാലിന്റെ ഉപകമ്പനിയായ സി.ഐ.എ.എസ്.എല്ലിനാണ് നിലവില്‍ 0484 ലോഞ്ചിന്റെ നടത്തിപ്പുചുമതല.8, 12, 24 എന്നിങ്ങനെ മണിക്കൂര്‍ നിരക്കില്‍ ബുക്കിങ് സംവിധാനമുള്ളതിനാല്‍, താമസസൗകര്യം ഉപയോഗപ്പെടുത്തുന്നവരെ കൂടാതെ യാത്രയ്ക്ക് മുമ്പും ശേഷവും വിശ്രമിക്കാനും ആളുകള്‍ ലോഞ്ച് ഉപയോഗിക്കുന്നു. എന്‍.ആര്‍.ഐ.കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ലോഞ്ച് സുരക്ഷിതവും സൗകര്യപ്രദവുമായ താവളമായി […]
ആകാശവാണിയുടെ സാംസ്കാരിക ഐക്യം: 2025 ഫെബ്രുവരി 16 വരെ എല്ലാ ദിവസവും രാവിലെ 9:30-ന് 21 സ്റ്റേഷനുകൾ ഈ പ്രത്യേക സംഗീതപരമ്പര പ്രക്ഷേപണം ചെയ്യും ഡൽഹി : ആകാശവാണി ബ്രോഡ്കാസ്റ്റിംഗ് ഹൗസിലെ പണ്ഡിറ്റ് രവിശങ്കർ മ്യൂസിക് സ്റ്റുഡിയോയിൽ ഒരുക്കിയ ചടങ്ങിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ നിരവധിയായ ഭാവങ്ങൾ ശബ്ദവീചികളിലൂടെ ശ്രോതാക്കളിൽ എത്തിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ ‘ഹർ കണ്ഠ് മേ ഭാരത്’ എന്ന പുതിയ റേഡിയോ പരിപാടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാംസ്കാരിക മന്ത്രാലയവും പൊതുജനപ്രക്ഷേപകരായ ആകാശവാണിയും […]
നിയമലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പരാതി സ്വീകരിച്ച് ആര്‍ടിഒ ടി.എം ജെര്‍സന്‍ യൂത്ത് വിംഗ് നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ സഹിതം ഉദ്യോഗസ്ഥരെ അറിയിക്കാന്‍, യൂത്ത് വിംഗ് ഭാരവാഹികള്‍ സഹകരിക്കണമെന്ന് ആര്‍ടിഒ നിര്‍ദേശിച്ചതായി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് പറഞ്ഞു കൊച്ചി: സ്വകാര്യ,ഗുഡ്‌സ് വാഹനങ്ങളിലെ ഭക്ഷ്യ ,ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് എറണാകുളം […]
കൊച്ചി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബഡ്ജറ്റ് സ്വാഗതാര്‍ഹമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികള്‍ക്ക് ബഡ്ജറ്റില്‍ നേരിട്ട് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും മധ്യവര്‍ഗ സമൂഹത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ പ്രതിഫലനം ചെറുകിട ഇടത്തരം വ്യാപാരി സമൂഹത്തിന് ഗുണം ചെയ്യുമെന്ന് കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി.സി.ജേക്കബ് പറഞ്ഞു. കെട്ടിട വാടകയുടെ ടി.ഡി.എസ് പരിധി കൂട്ടിയതും, ശീതീകരിച്ച മത്സ്യവിഭവങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 30-ല്‍ നിന്ന് 5 ശതമാനമായി കുറച്ചതും, ഇലക്‌ട്രോണിക് സാമഗ്രികള്‍ക്ക് […]
“സമുദ്ര വികസനത്തിന് 25,000 കോടി രൂപയുടെ ഫണ്ടിന് നിർദ്ദേശം അടുത്ത 10 വർഷത്തിനുള്ളിൽ 120 പുതിയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിനും 4 കോടി യാത്രക്കാരെ വഹിക്കുന്നതിനുമായി പരിഷ്‌കരിച്ച ഉഡാൻ പദ്ധതി ബീഹാറിന് ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളും പടിഞ്ഞാറൻ കോശി കനാൽ പദ്ധതിയും” സമുദ്ര വ്യവസായത്തിനുള്ള ദീർഘകാല സഹായത്തിനായി 25,000 കോടി രൂപ കോർപ്പസോടെ ഒരു സമുദ്ര വികസന ഫണ്ട് രൂപീകരിക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ മുന്നോട്ടുവച്ചു. സമുദ്ര വ്യവസായമേഖലയിലെ മത്സരത്തെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിരിക്കും ഈ കോർപ്പസ് […]
കോഴിക്കോട്: ഗവൺമെന്റ് ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജിന്റെ സുവർണ ജൂബിലി “അലോക” ആഘോഷങ്ങളുടെ ഭാഗമായി സ്വാഗതസംഘം ഓഫീസും കോളേജിന്റെ നവീകരിച്ച വെബ്സൈറ്റും 2025 ഫെബ്രുവരി 1 ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് നഗരസഭാ ഡപ്യൂട്ടി മേയർ ശ്രീ. സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടും പരിസര ജില്ലകളിലും നിന്നുള്ള ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയില്‍ ഗവ: ഹോമിയോപ്പതിക് മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അലോക വൈസ് ചെയർമാനും, കോളേജ് […]