എന്‍ഡ് ഓഫ്  സീസണ്‍ സെയിലുമായി ലൈഫ്‌സ്‌റ്റൈല്‍ 

എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% അധിക കിഴിവും ഉണ്ട്. നടി തമന്ന ഭാട്ടിയയാണ് ക്യാമ്പെയ്ന്‍ വീഡിയോകളില്‍ അഭിനയിച്ചിരിക്കുന്നത്
കൊച്ചി : ലൈഫ്‌സ്‌റ്റൈല്‍  ‘എന്‍ഡ് ഓഫ് സീസണ്‍ സെയില്‍’ പ്രഖ്യാപിച്ചു. മികച്ച ബ്രാന്‍ഡുകളുടെ വൈവിധ്യമാര്‍ന്ന ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% അധിക കിഴിവും ഉണ്ട്. നടി തമന്ന ഭാട്ടിയയാണ് ക്യാമ്പെയ്ന്‍ വീഡിയോകളില്‍ അഭിനയിച്ചിരിക്കുന്നത്. വേനല്‍ക്കാലത്തിന് അനുയോജ്യമായ ഡിസൈനുകള്‍ ക്ലാസിക് ശൈലികളുമായി സമന്വയിപ്പിക്കുന്ന അത്യപൂര്‍വ ശേഖരമാണ് സെയിലിനായി ഒരുക്കിയിരിക്കുന്നത്. പ്രീമിയം സ്‌റ്റൈല്‍ ആഗ്രഹിക്കുന്നവര്‍ക്കും നിത്യോപയോഗ ഫാഷന്‍ തിരഞ്ഞെടുക്കുന്നവര്‍ക്കും ഒരുപോലെ ആകര്‍ഷകമായവയാണ് സെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു