യെല്ലോ ക്ലൗഡ്  ഇസിഎല്‍ 2.0: അല്‍മിയ സോളാര്‍ വാരിയേഴ്‌സിന് കിരീടം 

സമാപന ചടങ്ങില്‍ ചലച്ചിത്ര താരം സിജു വില്‍സണ്‍ വിജയികള്‍ക്ക്  ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു.

കൊച്ചി: എന്റര്‍പ്രണര്‍ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ മലപ്പുറം അല്‍മിയ സോളാര്‍ വാരിയേഴ്‌സ് വിജയകിരീടം ചൂടി.  അല്‍നിഷാന്‍ ഷാഹുലിന്റെ ഉടമസ്ഥതയിലുള്ള അല്‍മിയ സോളാര്‍ വാരിയേഴ്‌സും, അരുണ്‍ എസ്. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഐഡ കോട്ടയം ബാറ്റ്‌ലിയണ്‍സും തമ്മിലുള്ള പോരാട്ടം ടൂര്‍ണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ എതിരാളികള്‍ ഉയര്‍ത്തിയ 95 റണ്‍സ് വിജയലക്ഷ്യം 9.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് അല്‍മിയ സോളാര്‍ വാരിയേഴ്‌സ് 3 വിക്കറ്റിന്റെ ആവേശജയം സ്വന്തമാക്കിയത്. വെറും 15 പന്തുകളില്‍ നിന്ന് 5 സിക്‌സറുകളും 2 ഫോറുകളുമടക്കം 43 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച കെ.ഡി ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.സമാപന ചടങ്ങില്‍ ചലച്ചിത്ര താരം സിജു വില്‍സണ്‍ വിജയികള്‍ക്ക്  ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. യല്ലോ ക്ലൗഡ് ഉടമ ശിവപ്രസാദ് എം, ചലച്ചിത്ര താരം ശ്രീറാം രാമചന്ദ്രന്‍, അന്‍സാരി, ആര്യ ലക്ഷ്മി, ജിക്‌സണ്‍ ഫ്രാന്‍സിസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാര്‍ക്കും പുരസ്‌ക്കാരം നല്‍കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു