വോട്ട് അവകാശത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ഷോര്‍ട്ട് ഫിലിം, പ്രദര്‍ശനവും ഉണ്ടായി.
കൊച്ചി: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വോട്ടര്‍ ഐ.ഡി. രജിസ്ട്രേഷന് ഡ്രൈവിന്റെ ഭാഗമായി തൃക്കാക്കര കെ.എം.എം. കോളേജ് , ഇലക്ട്രറല്‍ ക്ലബ്ബ്, എന്‍.എസ്.എസ്. യൂണിറ്റ് എന്നിവരുടെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മോക്ക് പോളിംഗ് നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സബ്ന ബക്കര്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ല സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ജോസഫ് ആന്റണി ഹ്യൂര്ഷ്സ്, ഡെപ്യൂട്ടി കളക്ടര്‍ കെ.എം നാസര്‍ എന്നിവര്‍ മുഖ്യാതിഥികളായി. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് പൂണിത്തുറ വില്ലേജ് ഓഫിസര്‍ റോണി ഫെലിക്സ് ക്ലാസ് എടത്തു. കാക്കനാട് എസ്. വി.ഒ വിനോജ്, കൊച്ചി വി.എ പാര്‍വ്വതി, കണയന്നൂര്‍ ആര്. ഐ അരുണ്‍, കാക്കനാട് എസ്.വി. ഒ അക്ബര്‍, എന്നിവര്‍ മോക്ക് പോളിംഗിന് നേതൃത്വം നല്കി. വോട്ട് അവകാശത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും ഉണ്ടായിരുന്നു.

