തൃശൂര്, പാലക്കാട്, കോയമ്പത്തൂര്, തിരുപ്പൂര്, ഈറോഡ്, സേലം എന്നീ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന എറണാകുളം- ബംഗലുരു വന്ദേഭാരത് ട്രെയിന് ആഴ്ചയില് ബുധന് ഒഴികെ ആറ് ദിവസം സര്വീസ് നടത്തും. എറണാകുളത്ത് നിന്നും എട്ടു മണിക്കൂര് 40 മിനിറ്റുകൊണ്ട് വന്ദേഭാരത് ബംഗളുരുവില് എത്തും. ഇതിലൂടെ രണ്ടര മണിക്കൂറിലധിം യാത്രാസമയം ലാഭിക്കാം
കൊച്ചി: ട്രെയിനില് ബംഗളുരുവിലേക്ക് യാത്ര ചെയ്യുന്നവര്ക്ക് ഇനി ട്രെയിനില് ഇരുന്ന് അധികം ബുദ്ധിമുട്ടേണ്ടേ. എട്ടു മണിക്കുര് 40 മിനിറ്റുകൊണ്ട് എറണാകുളത്ത് നിന്നും ബംഗളുരുവില് എത്താന് കഴിയും. നിലവിലെ ട്രെയിന് യാത്രയില് നിന്നും രണ്ടര മണിക്കൂറോളം സമയം യാത്രക്കാര്ക്ക് പുതിയ എറണാകുളം- ബംഗളുരു വന്ദേഭാരത് സര്വ്വീസിലുടെ സാധ്യമാകും. പ്രധാനമന്ത്രി നരേന്ദ്രമോഡി വീഡിയോ കോണ്ഫ്രന്സിലൂടെ എറണാകുളം- ബംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഫ് ളാഗ് ഓഫ് ചെയ്തു. കേരള ഗവര്ണര്രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കര് ചടങ്ങില് മുഖ്യാതിഥിയായിരുന്നു. കേന്ദ്രസഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്ജ് കുര്യന്, സംസ്ഥാന മന്ത്രിമാരായ വി. അബ്ദുറഹിമാന്, പി. രാജീവ്, പാര്ലമെന്റ് അംഗങ്ങളായ ഹൈബി ഈഡന്, ഹാരിസ് ബീരാന്, കൊച്ചി മേയര് എം. അനില് കുമാര്, ടി.ജെ വിനോദ് എം.എല്.എ തുടങ്ങിയവര് സംസാരിച്ചു. കൊച്ചി കോര്പ്പറേഷന് മുനിസിപ്പല് കൗണ്സിലര്പത്മജ എസ്. മേനോന്, ജില്ലാ കലക്ടര് ജി. പ്രിയങ്ക, മുന് കേന്ദ്ര സഹമന്ത്രിരാജീവ് ചന്ദ്രശേഖര്, ദക്ഷിണ റെയില്വേ അഡീഷണല് ജനറല് മാനേജര് വിപിന് കുമാര് തിരുവനന്തപുരം ഡിവിഷണല് റെയില്വേ മാനേജര് ദിവ്യകാന്ത് ചന്ദ്രകറും എന്നിവരും ചടങ്ങില് സന്നിഹിതരായിരുന്നു. തുടര്ന്ന് ജനപ്രതിനിധികള്, വിദ്യാര്ത്ഥികള്, അധ്യാപകര്, മാധ്യമ പ്രവര്ത്തകര് ഉള്പ്പെടെ പ്രത്യേക ക്ഷണിതാക്കളുമായിട്ടാണ് വന്ദേഭാരത് എക്സപ്രസിന്റെ പ്രത്യേക ഉദ്ഘാടന സര്വീസ് എറണാകുളം ജങ്ഷനില് ബംഗലൂരുവിലേക്ക് യാത്ര തിരിച്ചത്. യാത്രാ മധ്യേ വിവിധ സ്റ്റേഷനുകളില് വിപുലമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.
ഉത്തര്പ്രദേശിലെ വാരണാസിയില് നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് തെയ്തു. ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹാരന്പൂര്, ഫിറോസ്പൂര്-ഡല്ഹി, എറണാകുളം-ബെംഗലൂരു എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള് സര്വീസ് നടത്തുക. ദക്ഷിണ റെയില്വേയ്ക്ക് കീഴിലെ വന്ദേ ഭാരത് സര്വീസുകളുടെ എണ്ണം ഇതോടെ 12 ആയി. പ്രധാന നഗരങ്ങള് തമ്മിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന ഈ സര്വീസുകള് പ്രാദേശിക യാത്രാസൗകര്യം വര്ധിപ്പിക്കുകയും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തുടനീളം സാമ്പത്തിക വളര്ച്ചയ്ക്ക് ഉത്തേജനമേകുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.തൃശൂര്, പാലക്കാട്, കോയമ്പത്തൂര്, തിരുപ്പൂര്, ഈറോഡ്, സേലം എന്നീ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന എറണാകുളം- ബംഗലുരു വന്ദേഭാരത് ട്രെയിന് ആഴ്ചയില് ബുധന് ഒഴികെ ആറ് ദിവസം സര്വീസ് നടത്തും. എറണാകുളത്ത് നിന്നും എട്ടു മണിക്കൂര് 40 മിനിറ്റുകൊണ്ട് വന്ദേഭാരത് ബംഗളുരുവില് എത്തും. ഇതിലൂടെ രണ്ടര മണിക്കൂറിലധിം യാത്രാസമയം ലാഭിക്കാം. വന്ദേ ഭാരത് എക്സ്പ്രസിന്റെ നവംബര് 11 ന് ആരംഭിക്കുന്ന സാധാരണ സര്വീസിലേക്ക് മുന്കൂര് റിസര്വേഷന് ആരംഭിച്ചു. എറണാകുളത്തുനിന്ന് ആരംഭിക്കുന്ന വന്ദേ ഭാരത് സര്വീസ് ബംഗലൂരു യാത്രികര്ക്ക് സൗകര്യത്തിന്റെയും വേഗത്തിന്റെയും പുതിയ കാലം സമ്മാനിക്കും.
ഐടി, വാണിജ്യ കേന്ദ്രങ്ങള്ക്കിടയിലെ സുപ്രധാന കണ്ണിയായി മാറുന്ന ട്രെയിന് പ്രൊഫഷണലുകള്ക്കും വിദ്യാര്ത്ഥികള്ക്കും വിനോദസഞ്ചാരികള്ക്കും ഏറെ സൗകര്യപ്രദമായ അതിവേഗ യാത്ര സാധ്യമാക്കും. കേരളം, തമിഴ്നാട്, കര്ണാടക സംസ്ഥാനങ്ങള് തമ്മിലെ സാമ്പത്തിക പ്രവര്ത്തനങ്ങളും വിനോദസഞ്ചാരവും ശക്തിപ്പെടുത്താനും പ്രാദേശിക വികസനത്തിനും സഹകരണത്തിനും പ്രോത്സാഹനം നല്കാനും ഈ സര്വീസ് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര് വ്യക്തമാക്കി.


