സമാപന സമ്മേളനത്തില്‍ എറണാകുളം അഡീഷണല്‍ ജില്ലാ ജഡ്ജ് സുരേഷ് ബാബു, എറണാകുളം ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.ബി രാജേഷ് എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വ്വഹിച്ചു
കൊച്ചി: എറണാകുളം ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ഘട്ട മല്‍സരം സംഘടിപ്പിച്ചു. എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നാലു ദിവസങ്ങളിലായി നടന്ന ചാംപ്യന്‍ഷിപ്പില്‍ അണ്ടര്‍ 11 ആണ്‍കുട്ടികളുടെ വ്യക്തിഗത വിഭാഗത്തില്‍ അദെല്‍ ജേക്കബ് ജോ, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിധി ബി.നായര്‍, ആണ്‍കുട്ടികളുടെ ഡബിള്‍സില്‍ അദെല്‍ ജേക്കബ്ബ്,ജോഷ് മാത്യു പൗലോസ് സഖ്യം, എന്നിവരും അണ്ടര്‍ 13 വ്യക്തിഗത വിഭാഗത്തില്‍ അസ്ട്രിഡ് ജോസഫ്, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജുവരിയ ഷെഹസാദി, ആണ്‍കുട്ടികളുടെ ഡബിള്‍സില്‍ ആസ്ട്രിഡ് ജോസഫ്, എഡ്‌ലിന്‍ തോമസ് സംഖ്യം, പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ ജുവരിയ ഷെഹസാദി, രേവ വീരേന്ദ്രനാഥ് സഖ്യം എന്നിവരും വിജയിച്ചു.
അണ്ടര്‍ 15 വിഭാഗം ആണ്‍കുട്ടികളുടെ വ്യക്തിഗത വിഭാഗത്തില്‍ നന്ദന്‍ ബി.നായര്‍, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എഞ്ചലീന എലിസബത്ത് രാജന്‍, ആണ്‍കുട്ടികളുടെ ഡബിള്‍സില്‍ ജോവിന്‍ സോജന്‍, നന്ദു ബി.നായര്‍ സഖ്യം, പെണ്‍കുട്ടികളുടെ വിഭാഗം ഡബിള്‍സില്‍ അലീഷ എം. അമീന്‍, എഞ്ചലീന എലിസബത്ത് രാജു, എന്നിവരും മിക്‌സഡ് ഡബിള്‍സില്‍ അലക്‌സാണ്ടര്‍ നിയാല്‍, എഞ്ചലീന എലിസബത്ത് രാജു എന്നിവരും ജേതാക്കളായി. അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിരണ്‍ നഗുച്ചിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൈനു സാറാ വിനോദും ആണ്‍വിഭാഗം ഡബിള്‍സില്‍ കെ.എസ് സൗരവ് കൃഷ്ണ, വരുണ്‍ എസ്.നായര്‍ സഖ്യവും പെണ്‍വിഭാഗത്തില്‍ ജെനിഫര്‍ ജെയ്‌സണ്‍, വി.വി നന്ദന സഖ്യവും ജേതാക്കളായി അണ്ടര്‍ 17 മിക്‌സഡ് ഡബിള്‍സില്‍ റിതുല്‍ ബ്രിസ്‌റ്റോ, വി.വി നന്ദന സഖ്യം വിജയിച്ചു.
അണ്ടര്‍ 19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ധര്‍മ്മിക് ശ്രീകുമാറും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹിദ മരിയ ജോസും ആണ്‍വിഭാഗം ഡബിള്‍സില്‍ ധര്‍മ്മിക് ശ്രീകുമാര്‍, കിരണ്‍ നഗുച്ചി സഖ്യവും, പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ പി.ജി അളകനന്ദ, ലക്ഷ്മി സുജിത് സഖ്യവും വിജയിച്ചു. മികസ്ഡ് ഡബിള്‍സില്‍ ധാര്‍മ്മിക് ശ്രീകുമാര്‍, ദൃശ്യ വിജേഷ് എന്നിവരാണ് വിജയിച്ചത്. സമാപന സമ്മേളനത്തില്‍ എറണാകുളം അഡീഷണല്‍ ജില്ലാ ജഡ്ജ് സുരേഷ് ബാബു, എറണാകുളം ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.ബി രാജേഷ് എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വ്വഹിച്ചു