എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ നേത്ര ചികില്‍സാ ക്യാമ്പ് ടി.ജെ വിനോദ് എം.എല്‍.എയും പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം ഐ.എം.എ കൊച്ചിന് പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവലും നിര്‍വഹിച്ചു.
കൊച്ചി: എറണാകുളം പ്രസ്ക്ലബ്ബ് ഐ ഫൗണ്ടേഷനുമായി സഹകരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി നേത്ര ചികിത്സ ക്യാമ്പും പ്രസ്ക്ലബ് അംഗങ്ങള്‍ക്കായി ഐ ഫൗണ്ടേഷന് ആശുപത്രി നല്കുന്ന പ്രിവിലേജ് കാര്‍ഡ് വിതരണവും നടന്നു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ നേത്ര ചികില്‍സാ ക്യാമ്പ് ടി.ജെ വിനോദ് എം.എല്‍.എയും പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം ഐ.എം.എ കൊച്ചിന് പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവലും നിര്‍വഹിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് ആര്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. പ്രവീണ്‍ മുരളി, ഡോ.ഉമേഷ് കൃഷ്ണ, ഐ ഫൗണ്ടേഷന് റീജിയണല്‍ മാനേജര്‍ എയ്ജോ ജോസഫ്, പ്രസ്ക്ലബ് സെക്രട്ടറി എം. ഷജില്‍കുമാര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന സെക്രട്ടറി ടി. പി പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

