എറണാകുളം റവന്യൂ ജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുബിന്‍ പോള്‍ പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ആന്റണി ജോസഫിന് നല്‍കി ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു.
കൊച്ചി : എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന്റെ  ലോഗോ പ്രകാശനം ചെയ്തു.  എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് എച്ച്എസ്എസ് മാനേജര്‍ ഫാ. ജയന്‍ പായപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍  എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുബിന്‍ പോള്‍ പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ആന്റണി ജോസഫിന് നല്‍കി ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു.                                                                                                                                                                                                                                                                                                                                                            .
എറണാകുളം ഡിഇഒ സക്കീന മലയില്‍, വിഎച്ച്എസ്ഇ പ്രതിനിധി ബിജു ഈപ്പന്‍, എച്ച്എസ്എസ് കോര്‍ഡിനേറ്റര്‍ ശങ്കര നാരായണന്‍, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ അജി ജോണ്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ദീപ ജി. എസ്, ഡിഡിഇ സിഎ ബേബി മേരി ജോസഫ്, എറണാകുളം ഡിഇഒ സക്കീന, പബ്ലിസിറ്റി ആന്‍ഡ് മീഡിയ കമ്മിറ്റി കണ്‍വീനര്‍ ആന്റണി ജോസഫ് ഗോപുരത്തിങ്കല്‍, അധ്യാപക സംഘടന നേതാക്കളായ ജോമോന്‍ ജോസ്, ഏലിയാസ് മാത്യു, ബിജു കുര്യന്‍, സിബി ആഗസ്റ്റിന്‍, ഇ. ഐ. സിറാജ്, ഫിലോമിന ജോയ്‌സി, മാഹി കെ. എ, നിഷാദ് ബാബു, ടി. യു സാദിഖ്, ബിന്ദു കെ. വി ,തോമസ് പീറ്റര്‍, ജോസഫ് സെന്‍ വിവിധ സംഘടന പ്രതിനിധികള്‍, എഇഒമാര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.                                                                                                                                                                                                                                                                                                                         .
കോതമംഗലം പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ബിന്‍സില്‍ ബിജു മാത്യു നിര്‍മിച്ച ലോഗോയാണ് ഇത്തവണത്തെ ലോഗോയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പല്ലാരിമംഗലം മൈലൂര്‍ പുല്‍പ്പറമ്പില്‍ ബിജു പി. എമ്മിന്റെയും ബിസ്മി ടി. എല്‍ദോ സിന്റെയും മകനാണ് ബിന്‍സില്‍. മികച്ച ലോഗോക്ക് മേളയുടെ ഉദ്ഘടാന സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കും. 14 ഉപ ജില്ലകളില്‍ നിന്നുമായി 8000ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍,സെന്റ് ആല്‍ബര്‍ട്‌സ് ടിടിഐ, സെന്റ് ആന്റണിസ് സ്‌കൂള്‍, സെന്റ് മേരീസ് സ്‌കൂള്‍, ദാരൂള്‍ ഉലൂം സ്‌കൂള്‍ എന്നിവയാണ് പ്രധാന വേദികള്‍.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു