ലേബര്‍സ്യൂട്ട് കോംപ്ലക്സും എന്‍.ഐ.സി.യുവും സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: ബി.പി.സി.എല്ലിന്റെ സി.എസ്.ആര് പദ്ധതിയുടെ സഹായത്തോടെ എറണാകുളം കച്ചേരിപ്പടി ശ്രീസുധീന്ദ്ര മെഡിക്കല്‍ മിഷന് ഹോസ്പിറ്റലില്‍ പുതുതായി നിര്‍മ്മിച്ച ലേബര്‍സ്യൂട്ട് കോംപ്ലക്സും എന്‍.ഐ.സി.യുവും സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ബി.പി.സി.എല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി പ്രസിഡന്റ് രത്നാകര ഷേണായ് അധ്യക്ഷത വഹിച്ചു. ബി.പി.സില് ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, ആശുപത്രി ജനറല്‍ സെക്രട്ടറി മനോഹര്‍ പ്രഭു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എം. ഐ ജുനൈദ് റഹ്മാന് , മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാമാനന്ദ പൈ, അസിസ്റ്റന്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സച്ചിന് സുരേഷ്, ഡോ. സരസ്വതി കൃഷ്ണമൂര്‍ത്തി, ഡോ. ആഷാ ബാബു, ഡോ. അമൃതാ വിനോദ്, ഡോ. ശരണ്യ മോഹന്‍, ബി.പി.സി.എല്‍ ഉന്നത ഉദ്യോഗസ്ഥരായ വിനീത് വര്‍ഗീസ്, കിഷോര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

