പ്രായാധിക്യം തടയാന്‍ ഭക്ഷണക്രമം പ്രധാനമെന്ന് വിദഗ്ധര്‍

സൂര്യപ്രകാശം, ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍, വായു മലിനീകരണം, അന്തരീക്ഷ ഈര്‍പ്പം എന്നിവ പോലുള്ള പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്നത് നേര്‍ത്ത വരകള്‍, ചുളിവുകള്‍ പോലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
കൊച്ചി: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി ശാരീരിക ആരോഗ്യത്തെ മാത്രമല്ല, സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ചര്‍മത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ടെന്ന് വിദഗ്ധര്‍. സൂര്യപ്രകാശം, ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍, വായു മലിനീകരണം, അന്തരീക്ഷ ഈര്‍പ്പം എന്നിവ പോലുള്ള പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്നത് നേര്‍ത്ത വരകള്‍, ചുളിവുകള്‍ പോലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരുപരിധി വരെ ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും,അകാല വാര്‍ധക്യം തടയുന്നതിനും സഹായമായേക്കാമെന്ന് ചര്‍മ്മ വിദഗ്ധയും കോസ്‌മെറ്റോളജിസ്റ്റുമായ ഡോ.ഗീതിക മിത്തല്‍ പറഞ്ഞു. ബദാം, തൈര്, സാല്‍മണ്‍ ഫിഷ്, മധുരക്കിഴങ്ങ്, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉപയോഗിക്കാമെന്നും അവര്‍ നിര്‍ദേശിച്ചു.

ആന്റിഏജിങ് ഗുണങ്ങള്‍ നല്‍കുന്ന ബദാമില്‍ വിറ്റാമിന്‍ ഇ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇത് ചര്‍മത്തിന്റെ നിറവും ഘടനയും നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. ബദാം ദിവസവും കഴിക്കുന്നത് സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചര്‍മത്തിന് കേടുപാടുകള്‍ വരുത്തുന്ന പ്രധാന ഉറവിടമായ യുവിബി പ്രകാശത്തോടുള്ള ചര്‍മ്മത്തിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുകയും ചെയ്യും. ഒമേഗ3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് സാല്‍മണ്‍ ഫിഷ്. വിറ്റാമിന്‍ ഇ, സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് മധുരക്കിഴങ്ങ്. ചര്‍മത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള പഴങ്ങളാണ് ഓറഞ്ച്, ബെറീസ് തുടങ്ങിയവ. വിറ്റാമിനുകളായ ബി2, ബി6, ബി12 എന്നിവയുള്‍പ്പെടെ ലാക്റ്റിക് ആസിഡും ആന്റിഓക്‌സിഡന്റുകളും നല്‍കുന്ന സ്രോതസാണ് തൈര്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു