കൊച്ചിയില്‍ നടന്ന ഇടുപ്പെല്ല് ചികിത്സാ വിദഗ്ധരുടെ ദേശീയ സമ്മേളനം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. പി.വി. ലൂയിസ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ഇടുപ്പെല്ല് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയുടെ പ്രയോജനം 30 വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുമെന്നു ഈ രംഗത്തെ വിദഗ്ദരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ നടന്ന രാജ്യത്തെ ഇടുപ്പെല്ല് ചികിത്സാ വിദഗ്ധരുടെ സമ്മേളനം ‘ഹിപ് 360’ സമ്മേളനത്തില്‍ പങ്കെടുത്ത വിദഗ്ദരായ ഡോക്ടര്‍മാരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. പി.വി. ലൂയിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ട്രസ്റ്റിലെ ആര്‍ത്രോപ്ലാസി വിഭാഗം മേധാവി ഡോ. ബിപിന്‍ തെരുവില്‍ നേതൃത്വം നല്‍ കിയ സമ്മേളനത്തില്‍ 150 ഓര്‍ത്തോപീഡിക് വിദഗ്ധര്‍ പങ്കെടുത്തു.ഡോ. ലീ റൂബിന്‍ (യേല്‍ സര്‍വകലാശാല, യുഎസ്), ഡോ. പ്രസാദ് അന്തപൂര്‍ (ലിങ്കണ്‍ ഹോസ്പിറ്റല്‍, യുകെ), പ്രഫ. റോബ് മിഡില്‍ടന്‍ (ബോണ്‍മൗത്ത് സര്‍വകലാശാല, യുകെ) തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. ഇടുപ്പെല്ല് മാറ്റിവയ്ക്കലിന്റെ സുരക്ഷയും കാലാവധിയും വര്‍ധിപ്പിക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളെ കുറിച്ച് വിദഗ്ധര്‍ അറിവുകള്‍ പങ്കുവച്ചു.