ഗാന്ധിനഗറിലെ ഫേസ് ഫൗണ്ടേഷനില്‍ നടന്ന ചടങ്ങ് ജി.സി.ഡി.എ എക്സിക്യൂട്ടീവ് മെമ്പര്‍ എ.ബി സാബു ഉദ്ഘാടനം ചെയ്തു
കൊച്ചി : കേരള ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാജു നവോദയയെ ഫേസ് ഫൗണ്ടേഷന് ആദരിച്ചു. ഗാന്ധിനഗറിലെ ഫേസ് ഫൗണ്ടേഷനില്‍ നടന്ന ചടങ്ങ് ജി.സി.ഡി.എ എക്സിക്യൂട്ടീവ് മെമ്പര്‍ എ.ബി സാബു ഉദ്ഘാടനം ചെയ്തു. വനിതാ കമ്മീഷന് മുന്‍ അംഗം മോനമ്മ കോക്കാട് , ഫേസ് ഫൗണ്ടേഷന് പ്രസിഡന്റ് ടി. ആര് ദേവന്, ട്രസ്റ്റി കെ. ആര് അനീഷ്, സംവിധായകന്മാരായ ലാല്‍പ്രിയന്‍. ഷിജു അഞ്ചുമന, സിനിമ നിര്‍മ്മാതാവ് മാര്‍ബെന്‍ റഹീം. അഡ്വ. സാം ഐസക്ക്, ടിന്റു മോള് പ്രദീപ്, രതീഷ് ഹരിഹരന്, സാമുവല്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

