സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളുമായി ഫെഡറല്‍ ബാങ്ക്

ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്റ് ടാലി പ്രൈം, സി എന്‍ സി മെഷീന്‍ ഓപ്പറേറ്റര്‍, വെല്‍ഡിങ്, ജെറിയാട്രിക് കെയര്‍ അസിസ്റ്റന്റ്, റെഫ്രിജറേഷന്‍ ആന്‍ഡ് എ സി ടെക്‌നിഷ്യന്‍, സ്‌പെഷ്യല്‍ ചില്‍ഡ്രന്‍ കെയര്‍ എന്നീ കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്.
കൊച്ചി:  സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഫെഡറല്‍ ബാങ്ക് നടത്തുന്ന തൊഴിലധിഷ്ഠിത പരിശീലന കോഴ്‌സുകളില്‍ പങ്കെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു.  ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്റ് ടാലി പ്രൈം, സി എന്‍ സി മെഷീന്‍ ഓപ്പറേറ്റര്‍, വെല്‍ഡിങ്, ജെറിയാട്രിക് കെയര്‍ അസിസ്റ്റന്റ്, റെഫ്രിജറേഷന്‍ ആന്‍ഡ് എ സി ടെക്‌നിഷ്യന്‍, സ്‌പെഷ്യല്‍ ചില്‍ഡ്രന്‍ കെയര്‍ എന്നീ കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്. എംപ്ലോയബിലിറ്റി സ്‌കില്‍സ് ട്രെയിനിങ്ങും കോഴ്‌സിന്റെ ഭാഗമായിരിക്കും.ബിബിഎ, ബികോം, എംകോം യോഗ്യതയുള്ള, 20നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.മൂന്നരമാസമാണ്  പരിശീല കാലാവധി.വാര്‍ഷിക കുടുംബ വരുമാനം അഞ്ച് ലക്ഷം രൂപയില്‍  കവിയരുത്.കലൂരിലുള്ള ഫെഡറല്‍ സ്‌കില്‍ അക്കാദമിയിലും അങ്കമാലിയിലെ ഡി പോള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് & ടെക്‌നോളജി ക്യാംപസിലുമാണ് ക്ലാസുകള്‍ നടക്കുന്നത്.വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള പരിശീലനം വഴി ഉദ്യോഗാര്‍ത്ഥികളെ തൊഴില്‍സജ്ജരാക്കുക മാത്രമല്ല പുതിയ തൊഴില്‍ കണ്ടെത്താനുള്ള സഹായവും ലഭ്യമാക്കുന്നുണ്ട്.രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്:https://forms.gle/3T8gWfrzY2eMNY8TAഅപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 31.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9809627539, 8848481003, 9895756390 എന്നീ നമ്പറുകളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെ ബന്ധപ്പെടാം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു