ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ ഹ്രസ്വചിത്ര മത്സരം: ഒന്നാമതായി പാഠം ഒന്ന്

ആദര്‍ശ്. എസ് സംവിധാനം ചെയ്ത ടൂ ഷേഡ്‌സ് ഓഫ് ലൈഫ് രണ്ടാം സ്ഥാനവും അഭി കൃഷ്ണ സംവിധാനം ചെയ്ത സ്‌റ്റേ ഹൈ ഓണ്‍ ലൈഫ് മൂന്നാം സ്ഥാനവും നേടി
കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആര്‍.ഒമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ നടത്തിയ ഹ്രസ്വചിത്ര മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.  ഡോ.പ്രകാശ് പ്രഭാകര്‍ സംവിധാനം ചെയ്ത പാഠം ഒന്ന് ഒന്നാം സ്ഥാനംവും ആദര്‍ശ്. എസ് സംവിധാനം ചെയ്ത ടൂ ഷേഡ്‌സ് ഓഫ് ലൈഫ് രണ്ടാം സ്ഥാനവും അഭി കൃഷ്ണ സംവിധാനം ചെയ്ത സ്‌റ്റേ ഹൈ ഓണ്‍ ലൈഫ് മൂന്നാം സ്ഥാനവും നേടി. ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന, പരമാവധി 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിച്ചത്. യൂണിയന്‍ ജഡ്ജിങ് കമ്മിറ്റി  തെരഞ്ഞെടുത്ത വിജയികള്‍ക്ക് പ്രശസ്തി പത്രവും, മറ്റ് സമ്മാനങ്ങളും നല്‍കുമെന്ന് പി. ആര്‍.ഓ യൂണിയന്‍ പ്രസിഡന്റ് അജയ് തുണ്ടത്തില്‍, സെക്രട്ടറി എബ്രഹാം ലിങ്കണ്‍ എന്നിവര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു