ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെയും ഡല്‍ഹി ലോണ്‍ ടെന്നീസ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
കൊച്ചി: ടെന്നീസ് രംഗത്തെ യുവ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ രാജ്യത്തെ പ്രമുഖ ബിസിനസ് സ്ഥാപനമായ ഡിസിഎം ശ്രീറാം ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഫെനസ്റ്റ ഓപ്പണ്‍ നാഷണല്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പിന് ഈ മാസം 29ന് തുടക്കമാകും. ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെയും ഡല്‍ഹി ലോണ്‍ ടെന്നീസ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ചാംപ്യന്‍ഷിപ്പിന്റെ മുപ്പതാമത് എഡിഷനാണ് ഡല്‍ഹിയില്‍ നടക്കുക. പുരുഷ, വനിതാ അണ്ടര്‍18, അണ്ടര്‍16, അണ്ടര്‍14 വിഭാഗങ്ങളിലാണ് മത്സരം. യുവ പ്രതിഭകളെ ആരംഭത്തില്‍ കണ്ടെത്തി, മികച്ച അവസരങ്ങള്‍ നല്‍കുന്നതിലൂടെ അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കാന്‍ യോഗ്യരായ കായിക താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ചാംപ്യന്‍ഷിപ്പ് ലക്ഷ്യമിടുന്നതെന്ന് ഡിസിഎം ശ്രീറാം ലിമിറ്റഡ് ചെയര്‍മാനും സീനിയര്‍ മാനേജിംഗ് ഡയറക്ടറുമായ അജയ് എസ് ശ്രീറാം, വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിക്രം ശ്രീറാം എന്നിവര്‍ പറഞ്ഞു.

