വൈറ്റില സത്യം ടവറില്‍ ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം ഫെതര്‍ലൈറ്റ് ഗ്രൂപ്പ് അസോ. ഡയറക്ടര്‍ കിരണ്‍ ചെല്ലാരാം, ഡീലര്‍ മാനേജ്‌മെന്റ് വിഭാഗം ബിസിനസ് ഹെഡ് ജ്യാനേന്ദ്ര സിംഗ് പരിഹാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു
കൊച്ചി: രാജ്യത്തെ പ്രമുഖ വര്‍ക്ക് സ്‌പേസ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഫെതര്‍ലൈറ്റ് കൊച്ചിയില്‍ പുതിയ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു. വൈറ്റില സത്യം ടവറില്‍ ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം ഫെതര്‍ലൈറ്റ് ഗ്രൂപ്പ് അസോ. ഡയറക്ടര്‍ കിരണ്‍ ചെല്ലാരാം, ഡീലര്‍ മാനേജ്‌മെന്റ് വിഭാഗം ബിസിനസ് ഹെഡ് ജ്യാനേന്ദ്ര സിംഗ് പരിഹാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. 6000 ചതുരശ്ര അടിയില്‍ ഒരുക്കിയിരിക്കുന്ന സെന്റര്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ചുള്ള വെര്‍ക്ക്‌സ്‌പേസ് ഡിസൈനുകള്‍ കാണുവാനും മനസിലാക്കുവാനും സാധിക്കും.
വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ ആവശ്യങ്ങള്‍ക്കനുസൃതമായ ഫര്‍ണിച്ചറുകള്‍ ഗുണനിലവാരവും മികച്ച ഡിസൈനും ഉറപ്പാക്കി രൂപകല്‍പ്പന ചെയ്തവയാണ്. ഉയരം ക്രമീകരിക്കാവുന്ന വര്‍ക്ക് സ്‌റ്റേഷന്‍, മീറ്റിംഗ് പോഡുകള്‍, ഓഫീസ് ടേബിള്‍, കസേര, സോഫ്റ്റ്‌സീറ്റിംഗ് തുടങ്ങി വ്യത്യസ്ത തരത്തിലുള്ള ഡിസൈനുകള്‍ പരിചയപ്പെടാനുള്ള അവസരമാണ് എക്‌സ്പീരിയന്‍സ് സെന്ററിലൂടെ കമ്പനി ഒരുക്കിയിരിക്കുന്നത്.
രാജ്യത്ത് അതിവേഗം വളരുന്ന വ്യവസായ കേന്ദ്രങ്ങളിലൊന്നായ കൊച്ചിയില്‍ ആരംഭിച്ച പുതിയ എക്‌സ്പീരിയന്‍സ് സെന്ററിലൂടെ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം മികച്ച സേവനം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് ഫെതര്‍ലൈറ്റ് അസോ. ഡയറക്ടര്‍ കിരണ്‍ ചെല്ലാരാം പറഞ്ഞു.